എട്ടു മാസം പ്രായമുള്ള സൗദി സയാമിസ് ഇരട്ടകളായ യാരയെയും ലാറയെയും അതിസങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ വിജയകരമായി വേര്‍പ്പെടുത്തിയതായി റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവും കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്റ് റിലീഫ് സെന്റര്‍ സൂപ്പര്‍വൈസര്‍ ജനറലും സയാമിസ് ഇരട്ടകള്‍ക്ക് ശസ്ത്രക്രിയ നടത്തുന്ന മെഡിക്കല്‍ ടീമിന്റെ തലവനുമായ ഡോ. അബ്ദുല്ല അല്‍റബീഅ അറിയിച്ചു.
ഇസ്രായില്‍ ആക്രമണം അടക്കം സിറിയയിലെ എല്ലാ വൈദേശിക ഇടപെടലുകളും നിരാകരിക്കുന്ന സൗദി അറേബ്യയുടെ ഉറച്ച നിലപാട് ഐക്യരാഷ്ട്രസഭയിലെ സൗദി സ്ഥിരം പ്രതിനിധി അംബാസഡര്‍ ഡോ. അബ്ദുല്‍ അസീസ് അല്‍വാസില്‍ വ്യക്തമാക്കി.