കുവൈത്തില്‍ സെക്കണ്ടറി പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട കേസില്‍ വിദ്യാഭ്യാസ മന്ത്രാലയത്തിലെ രഹസ്യ പ്രിന്റിംഗ് പ്രസ്സ് മേധാവിയെ കോടതി മൂന്നു വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. കേസിലെ പ്രതികളായ അധ്യാപികയെയും ജീവനക്കാരനെയും ആറു മാസം വീതം തടവിനും ശിക്ഷിച്ചു.
ദമാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം ആസ്ഥാനമായി പ്രവര്‍ത്തിക്കാന്‍ പുതിയ ബജറ്റ് വിമാന കമ്പനിക്ക് അനുമതി. സൗദിയില്‍ സര്‍വീസ് ആരംഭിക്കുന്ന മൂന്നാമത്തെ ബജറ്റ് വിമാന കമ്പനിയാണിത്. നിലവില്‍ ഫ്‌ളൈ നാസ്, ദേശീയ വിമാന കമ്പനിയായ സൗദിയക്കു കീഴിലെ ഫ്‌ളൈ അദീല്‍ എന്നീ രണ്ടു ബജറ്റ് വിമാന കമ്പനികള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.