സലാലയിൽ ഇന്ത്യൻ എംബസിയുടെ കോൺസുലാർ സേവന ക്യാംപ് ജൂലൈ 25 വെള്ളിയാഴ്ച നടക്കുമെന്ന് എംബസി അധികൃതർ അറിയിച്ചു. പാസ്പോർട്ട്, വിസ, കമ്മ്യൂണിറ്റി വെൽഫെയർ ഉൾപ്പെടെയുള്ള വിവിധ സേവനങ്ങൾ ക്യാമ്പിൽ നൽകും. ക്യാമ്പ് വൈകീട്ട് 4 മണിമുതലാണ് ആരംഭിക്കുക.
ഒമാനിലെ ഫാർമസി മേഖലയിലും സ്വദേശിവത്കരണം ശക്തമാക്കാൻ ആരോഗ്യമന്ത്രാലയം പുതിയ സർക്കുലർ പുറത്തിറക്കി. വ്യാപാര സമുച്ചയങ്ങളിലും സ്വകാര്യ ആശുപത്രികളിലും ജോലി ചെയ്യുന്ന വിദേശീയരായ ഫാർമസിസ്റ്റുകളുടെയും അവരുടെ സഹപ്രവർത്തകരുടെയും ലൈസൻസുകൾ ഇനി പുതുക്കില്ലെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നു