സിറിയയ്‌ക്കെതിരായ ഇസ്രായേലി സൈനിക ആക്രമണങ്ങൾ കർശനമായി അപലപിച്ച് ഒമാൻ. സിറിയയുടെ പരമാധികാരത്തിന് നേരെയുള്ള കടന്നു കയറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെയും ലംഘനവുമാണിതെന്ന് ഒമാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി
പൊതു റോഡുകളിൽ വാഹനങ്ങൾ ഉപയോഗിച്ച് അഭ്യാസ പ്രകടനങ്ങളോ പ്രദർശനങ്ങളോ നടത്തരുതെന്ന് റോയൽ ഒമാൻ പൊലീസ് കർശന മുന്നറിയിപ്പ് പുറപ്പെടുവിച്ചു. നിയമം ലംഘിക്കുന്നവർക്ക് മൂന്നുമാസം വരെ തടവോ 500 ഒമാനി റിയാൽ വരെ പിഴയോ, അല്ലെങ്കിൽ ഇവ രണ്ടും ഒരേ സമയം ശിക്ഷയായി ലഭിക്കുമെന്ന് ഒമാൻ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.