മസ്‌കത്ത്– ഒമാനിൽ മോഷണക്കേസിൽ ഒരാൾ അറസ്റ്റിൽ. ഓയിൽ കൺസെഷൻ ഏരിയകളിലെ നിരവധി സ്ഥലങ്ങളിൽ നിന്ന് ഇലക്ട്രിക്കൽ കേബിളുകളും വയറുകളും മോഷ്ടിച്ചതിനാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ദാഹിറ ഗവർണറേറ്റ് പോലീസുമായി സഹകരിച്ച് ഓയിൽ ആൻഡ് ഗ്യാസ് ഫെസിലിറ്റിസ് സെക്യൂരിറ്റി പോലീസാണ് പ്രതിയെ പിടികൂടിയത്.
പ്രതി വേറെയും അഞ്ച് മോഷണ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അയാൾക്കെതിരെ നിയമനടപടികൾ പൂർത്തിയാക്കി വരികയാണെന്നും പോലീസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group