മസ്‌കത്ത്- ബലിപെരുന്നാള്‍ പ്രമാണിച്ച് ഒമാനില്‍ 645 തടവുകാര്‍ക്ക് മോചനം. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് ആണ് ഇക്കാര്യം അറിയിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. പ്രവാസികള്‍ ഉള്‍പ്പെടെ വിവിധ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടവര്‍ക്കാണ് ഈദുല്‍അദ്ഹാ പ്രമാണിച്ച് മോചനം സാധ്യമായത്.
അതിനിടെ വിവിധ ഗള്‍ഫ് രാജ്യങ്ങളിലേയും അറബ് രാഷ്ട്രങ്ങളിലേയും പശ്ചിമേഷ്യയിലേയും രാഷ്ട്ര നേതാക്കള്‍ക്ക് ഈദുല്‍അദ്ഹാ ആശംസ കൈമാറി സുല്‍ത്താന്‍ ഹൈതം സന്ദേശം അയച്ചുവെന്ന് ഒമാന്‍ ന്യൂസ് ഏജന്‍സി അറിയിച്ചു.
