മസ്കത്ത്– ഒമാനിൽ മല കയറുന്നതിനിടെ വീണ് ഒരാൾക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകുന്നേരം സീബ് വിലായത്തിലെ റുസൈൽ പ്രദേശത്താണ് സംഭവം. റോയൽ ഒമാൻ പോലീസ് ഏവിയേഷനാണ് രക്ഷാപ്രവർത്തനം നടത്തുകയും ഇയാളെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തത്. ആവശ്യമായ വൈദ്യസഹായം ലഭിക്കുന്നതിനായി അദ്ദേഹത്തെ ഖൗള ആശുപത്രിയിലേക്കാണ് മാറ്റിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group