മസ്കത്ത് -മനുഷ്യക്കടത്തിന് ഇരയാകുന്ന പുരുഷന്മാരെ സംരക്ഷിക്കാൻ പുതിയ ഷെൽട്ടർ തുറന്ന് ഒമാൻ. പുരുഷന്മാരെ സ്വീകരിക്കുക, സംരക്ഷിക്കുക എന്നിവയാണ് ലക്ഷ്യം. സാമൂഹിക വികസന മന്ത്രാലയമാണ് സ്വതന്ത്ര യൂണിറ്റ് സ്ഥാപിച്ചത്. മനുഷ്യക്കടത്തിനെതിരെ പോരാടുന്നതിനുള്ള സുൽത്താനേറ്റിന്റെ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ ഷെൽട്ടർ. സർക്കാർ, സിവിൽ, അന്താരാഷ്ട്ര പങ്കാളികളുമായി ഏകോപിപ്പിച്ചാണ് ഇത് നടപ്പാക്കിയിട്ടുള്ളത്. പുരുഷന്മാർക്കുള്ള ആരോഗ്യസംരക്ഷണം, പോഷകാഹാരം, വിനോദപ്രവർത്തനങ്ങൾ, സമഗ്രമായ മാനസികവും സാമൂഹികവുമായ പിന്തുണ എന്നിവയും ഇവർ ഉറപ്പുനൽകുന്നുണ്ട്.
അതേസമയം, മനുഷ്യക്കടത്തിന് ഇരയായ സ്ത്രീകൾക്കും കുട്ടികൾക്കുംവേണ്ടി നിലവിൽ ‘സംരക്ഷണ ഭവനം’ പ്രവർത്തിക്കുന്നുണ്ട്.