മസ്കത്ത്– കഴിഞ്ഞ രണ്ട് മാസത്തിനിടെ 12,500-ലധികം അധിനിവേശ പക്ഷികളെ ഇല്ലാതാക്കി ഒമാൻ. സൗത്ത് അൽ ബത്തിന ഗവർണറേറ്റിലെ പരിസ്ഥിതി അതോറിറ്റിയിലെ ഫീൽഡ് ടീമുകളാണ് മൈനകളും ഇന്ത്യൻ കാക്കകളുമടക്കം 12,597 അധിനിവേശ പക്ഷികളെ ഇല്ലാതാക്കിയത്. ജൂലൈ ആദ്യം പുനരാരംഭിച്ച അധിനിവേശ പക്ഷികളെ നേരിടാനുള്ള ദേശീയ കാമ്പെയ്‌നിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായായിരുന്നു ഈ നീക്കം.
മറ്റു പക്ഷികളെ ആക്രമിച്ചും,വിളകൾ നശിപ്പിച്ചും, സ്വാഭാവിക പരിസ്ഥിതിക്ക് ആഘാതമായി മാറുന്നു എന്നുള്ളത് കൊണ്ടാണ് അധിനിവേശ പക്ഷികളെ ഇല്ലാതാക്കാൻ തീരുമാനിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group