ദോഹ- ഖത്തറിലെ അൽഷമാൽ നഗരത്തിന് 51 നോട്ടിക്കൽ മൈൽ വടക്ക് എണ്ണ ടാങ്കറിന് നേരെ ആക്രമണം. ടാങ്കറിൽ പ്രൊജക്‌റ്റൈലുകൾ (സ്‌ഫോടകവസ്തുക്കൾ) പതിച്ച് ആക്രമണമുണ്ടായതായി യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സെന്റർ അറിയിച്ചു. ആക്രമണത്തിൽ കപ്പലിലെ ഏതാനും ജീവനക്കാർക്ക് പരിക്കേറ്റതായാണ് വിവരമെങ്കിലും കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.
ആഗോള എണ്ണ-വാതക വ്യാപാരത്തിന് ഏറ്റവും നിർണായകമായ ഹോർമൂസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങളുടെ തുടർച്ചയായാണ് ഈ സംഭവവും വിലയിരുത്തപ്പെടുന്നത്. മേഖലയിൽ സുരക്ഷാ പരിശോധനകളും അന്വേഷണവും ഊർജ്ജിതമാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







