ദോഹ – പ്രശസ്ത കാനേഡിയൻ കുപ്രസിദ്ധ കുറ്റവാളി റബീഹ് അൽഖലീൽ (38) ഖത്തറിൽ പിടിയിൽ. ഇന്റർനാഷണൽ പോലീസ് സംഘടനയായ ഇന്റർപോളാണ് പ്രതിയെ ഖത്തറിൽ വെച്ച് അറസ്റ്റ് ചെയ്തത് . മൂന്നു വർഷമായി ഒളിവിൽ ആയിരുന്ന റബീഹിനെ കഴിഞ്ഞ ദിവസമാണ് പിടികൂടിയത്.
കൊലകുറ്റം, മയക്കുമരുന്ന് പോലെയുള്ള നിരവധി കേസുകളിൽ കേസുകളിൽ പ്രതിയായ ഇയാൾ 2022ൽ ജയിൽ ചാടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് മൂന്നു വർഷത്തോളം അന്വേഷിച്ച ഇന്റർ പോൾ റബീഹിന് എതിരെ റെഡ് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.
നിലവിൽ ഖത്തറിൽ കസ്റ്റഡിയിൽ തുടരുന്ന പ്രതിയെ ഉടൻ തന്നെ കാനഡയിലേക്ക് തിരികെ അയക്കാനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണ്.
പ്രതിയെ പിടികൂടാൻ സഹായിച്ച ഖത്തർ ആഭ്യന്തര മന്ത്രാലയത്തിനും മറ്റു സംഘടനകൾക്കും ഇന്റർ പോൾ നന്ദി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group