ജിസാൻ– ജിസാൻ ദർബ് കെഎംസിസി ഏരിയ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ദർബ് അൽ മാസിയ ഇസ്തിറാഹയിൽ വെച്ച് നടന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചത്. സുൾഫിക്കർ വെള്ളിയഞ്ചേരി അധ്യക്ഷത വഹിച്ച യോഗം സൗദി നാഷണൽ കമ്മിറ്റി സെക്രട്ടറി ഹാരിസ് കല്ലായി ഉദ്ഘാടനം ചെയ്തു. പുതിയ കമ്മിറ്റിയുടെ പ്രസിഡന്റായി ഷബീർ ബാബുവിനെയും ജനറൽ സെക്രട്ടറിയായി സിറാജ് കാടപ്പടിയെയും ട്രഷററായി ഷമീം എടശ്ശേരിയെയും തിരഞ്ഞെടുത്തു. സജീർ നീരോൽപാലമാണ് ഓർഗനൈസിംഗ് സെക്രട്ടറി.


സിറാജ് കാടപ്പടിയും
ഭാരവാഹികളായി വൈസ് പ്രസിഡന്റുമാരായ സാദിഖ് മഞ്ചേരി, ശഫീഖ് കിഴിശ്ശേരി, റബീഹ് ആവയിൽ കൊളപ്പുറം, മജീദ് കോട്ടക്കൽ എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി ശഫീഖ് സി.സി, മുബീൻ എടവണ്ണ, ശറഫുദ്ദീൻ കമ്പനിപ്പടി, നൗഷാദ് വെള്ളിയഞ്ചേരി എന്നിവരെയും നിശ്ചയിച്ചു. ഫൈസൽ മഞ്ചേരിയാണ് വൈസ് ചെയർമാൻ. മീഡിയ കൺവീനറായി മുഹമ്മദലി തുവ്വൂരിനെയും മെഡിക്കൽ കൺവീനറായി അമീൻ ഇല്ലിക്കലിനെയും തിരഞ്ഞെടുത്തു.
സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഷംസു പൂക്കോട്ടൂർ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സാദിഖ് മാസ്റ്റർ മങ്കട, സിറാജ് പുല്ലൂരാംപാറ എന്നിവർ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. സാദിഖ് മഞ്ചേരി, റബീഹ്, ഷെഫീഖ് കിഴിശ്ശേരി, ഫൈസൽ മഞ്ചേരി, സജീർ നീരോൽപാലം, ഷമീം എടശ്ശേരി, ഷറഫുദ്ദീൻ എന്നിവർ പുതിയ കമ്മിറ്റിക്ക് ആശംസകൾ നേർന്നു. ഷബീർ ബാബു സ്വാഗതവും സിറാജ് കാടപ്പടി നന്ദിയും രേഖപ്പെടുത്തി.



