മക്ക: ഈ വർഷത്തെ ഹജ് സീസൺ ആരംഭിച്ച ശേഷം ഇതുവരെ അഞ്ചു ലക്ഷത്തിലേറെ വിദേശ തീർത്ഥാടകർ പുണ്യഭൂമിയിലെത്തിയതായി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. ഇതുവരെ 5,04,600 തീർത്ഥാടകരാണ് പുണ്യഭൂമിയിലെത്തിയത്.
ഈ വർഷം ഹജ് വിസ അനുവദിക്കപ്പെട്ടവരിൽ 36 ശതമാനം പേർ ഇതിനകം സൗദിയിലെത്തി. വിദേശ തീർത്ഥാടകരിൽ 10,100 പേർ കര മാർഗവും 4,93,100 പേർ വിമാന മാർഗവും 1,400 പേർ കപ്പൽ മാർഗവുമാണ് എത്തിയതെന്നും ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group