ദോഹ– ഖത്തറിലെ മൈക്രോ ഹെൽത്ത് ലാബോറട്ടറിസിന് ഗുണനിലവാരം ഉറപ്പു നൽകുന്ന ലോകത്തെ ഏറ്റവും വലിയ അക്രഡിറ്റേഷനായ കോളേജ് ഓഫ് അമേരിക്കൻ പാത്തോളജിസ്റ്റ്സ് അഥവാ (CAP) ലഭിച്ചു.
അഭിമാനകരമായ ഈ അക്രഡിറ്റേഷൻ നേടുക വഴി, രോഗനിർണയ മികവിൽ ഒരു നാഴികക്കല്ല് കൂടി പിന്നിടുകയാണ് മൈക്രോ ഹെൽത്ത്.
ലബോറട്ടറികളുടെ ഗുണനിലവാരം, കൃത്യത, മികവ് എന്നിവയ്ക്ക് ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ഏറ്റവും കണിശമായ മാനദണ്ഡമാണ് കോളേജ് ഓഫ് അമേരിക്കൻ പാത്തോളജിസ്റ്റ്സ് അഥവാ CAP അക്രഡിറ്റേഷൻ.
രണ്ട് വർഷത്തെ നിരന്തരമായ തയ്യാറെടുപ്പുകളുടെയും, ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്ന സമഗ്രമായ സ്റ്റാൻഡേർഡൈസേഷൻ പ്രക്രിയയിലൂടെയുമാണ് ഈ നേട്ടം കൈവരിച്ചത്.
ലബോറട്ടറിയുടെ ദൈനംദിന പ്രവർത്തനങ്ങളുടെ ഓരോ ഘട്ടവും സൂക്ഷ്മമായി വിലയിരുത്തി, രോഗികൾക്കു നൽകുന്ന മുഴുവൻ പരിശോധനാ റിപ്പോർട്ടുകളുടെയും, കൃത്യത, വിശ്വാസ്യത, ശാസ്ത്രീയത, സമഗ്രത എന്നിവ ഉറപ്പു വരുത്തുക എന്നതാണ് CAP അക്രഡിറ്റേഷൻ കൊണ്ട് ലക്ഷ്യമിടുന്നത്.
കോളേജ് ഓഫ് അമേരിക്കൻ പത്തോളജിയുടെ അക്രഡിറ്റേഷനോടെ, മൈക്രോഹെൽത്ത് ലബോറട്ടറിയിൽ നിന്ന് പുറത്തുവരുന്ന ഓരോ പരിശോധനാ ഫലവും ഗുണനിലവാരത്തിന്റെയും വിശ്വാസത്തിന്റെയും പ്രതീകമായി നിലകൊള്ളുന്നു. ഈ അംഗീകാരത്തോടെ, സ്വകാര്യ മേഖലയിലെ ഖത്തറിലെ ഏറ്റവും വലുതും സമഗ്രവുമായ പ്രിസിഷൻ ഡയഗ്നോസ്റ്റിക് സെന്ററായി മൈക്രോ ഹെൽത്ത് ലബോറട്ടറീസ് അഭിമാനത്തോടെ നിലകൊള്ളുന്നു. ജനിതകശാസ്ത്രവും ജീനോമിക്സും ഉൾപ്പെടെ ലബോറട്ടറി മെഡിസിൻ, പാത്തോളജി എന്നിവയുടെ എല്ലാ പ്രധാന വകുപ്പുകളും അടങ്ങിയതാണ് ഖത്തറിലെ മൈക്രോഹെൽത്ത് ലബോറട്ടറീസ്.
ലോകോത്തര സാങ്കേതിക വിദ്യകൾ സംയോജിപ്പിച്ച്, സുസ്ഥിര ഗുണനിലവാര സംവിധാനങ്ങൾ നടപ്പാക്കി, രാജ്യത്തിന്റെ ആരോഗ്യ രംഗത്ത് സമ്പൂർണ്ണ പരിവർത്തനം ലക്ഷ്യമിടുന്ന ഖത്തർ നാഷണൽ വിഷൻ 2030ന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾക്ക് കരുത്തു പകരുന്നതാണ് ഈ അക്രഡിറ്റേഷൻ.
ഖത്തറിൽ പതിനഞ്ചു വർഷത്തിലേറെയും ആഗോളതലത്തിൽ മൂന്ന് പതിറ്റാണ്ടുകളായും പ്രവർത്തിച്ചു വരുന്ന മൈക്രോ ഹെൽത്ത് ലബോറട്ടറീസ്, GE ഹെൽത്ത്കെയർ, അബോട്ട് ലബോറട്ടറീസ് തുടങ്ങിയ ആഗോള ടെക്നോളജി പങ്കാളികളുടെ പിന്തുണയോടെ, കംപ്ലീറ്റ് ഓട്ടോമേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മുതലായ അത്യാധുനിക കണ്ടുപിടുത്തങ്ങളെ പ്രിസിഷൻ ഡയഗ്നോസ്റ്റിക്സിനു വേണ്ടി ഉപയോഗപ്പെടുത്തുന്നു.


പത്രസമ്മേളനത്തിൽ ഡോക്ടർ നൗഷാദ് സി.കെ ഗ്ലോബൽ സി.ഇ.ഒ, ഡോ. വിജയ് വിഷ്ണു പ്രസാദ് മെഡിക്കൽ ഡയരക്ടർ,മിസ്സ്. അൻസ മേരിഹെഡ് ഓഫ് ക്വാളിറ്റി മാനേജ്മെന്റ്,മിസ്സ്. നിജി മാത്യൂ ഹെഡ് ഓഫ് ഓപ്പറേഷൻസ്,ഡോ. ജസ്റ്റിൻ കാർലസ് കൺസൽട്ടന്റ് ജനിറ്റിസിസ്റ്റ്, ഡോ. ഒൽഫ നെയ്ലി അനാട്ടമിക്കൽ പത്തോളജിസ്റ്റ്, മിസ്റ്റർ.ഷിജു. എൻ.പി ടെക്നിക്കൽ ഹെഡ് എന്നിവർ പങ്കെടുത്തു.