Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, December 5
    Breaking:
    • ശബരിമല സ്വർണ്ണക്കൊള്ള കേസിൽ സിപിഎം കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി
    • യുദ്ധാവശിഷ്ടങ്ങള്‍ക്കിടയില്‍ പ്രത്യാശയുടെ തിളക്കം തിരികെ നൽകി ഗാസയില്‍ സമൂഹ വിവാഹം, ദി ഡ്രസ് ഓഫ് ജോയ്
    • ഈജിപ്ത് വിസാ ഫീസ്; സന്ദര്‍ശകർ കുറയാൻ സാധ്യതയെന്ന് ടൂറിസം ഫെഡറേഷൻ
    • 2026 ഫിഫ ലോകകപ്പ്; മത്സരങ്ങൾ ഇന്നറിയാം, ഗ്രൂപ്പ് ഘട്ടം നറുക്കെടുപ്പ് എങ്ങനെ കാണാം?
    • ഇൻഡിഗോയ്ക്ക് ആശ്വാസമായി ഡിജിസിഎയുടെ ഇളവ്; പൈലറ്റുമാരുടെ ഡ്യൂട്ടി സമയത്തിലെ നിബന്ധന പിൻവലിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    യുഎഇയ്ക്ക് മലയാളികളുടെ സംഗീതാർച്ചന, ‘ഈഷി ബിലാദി’ അവതരിപ്പിച്ച് 132 ഗായകർ, 131 പേരും മലയാളികൾ

    ആബിദ് ചെങ്ങോടൻBy ആബിദ് ചെങ്ങോടൻ02/12/2025 Gulf Latest UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബൈ– യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തിന് സംഗീതാർച്ചനയുമായി യുഎഇ ആസ്ഥാനമായുള്ള കമ്മ്യൂണിറ്റി ഗായകസംഘം. ‘ഈഷി ബിലാദി’ എന്നു തുടങ്ങുന്ന യുഎഇ ദേശീയ ഗാനം പാശ്ചാത്യ ശൈലിയിലുള്ള നാല് ഭാഗങ്ങളുള്ള മനോഹരമായ ഹാർമണിയിൽ അവതരിപ്പിച്ചാണ് ഇവർ ശ്രദ്ധേയരായത്.

    യുഎഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 132 ഗായകന്മാരുടെ സംഘമായ ‘ജോയ്ഫുൾ സിംഗേഴ്സ്’ ആണ് ഈ സംഗീത ആദരം ഒരുക്കിയത്. ഇതിൽ 131 പേരും മലയാളികളാണെന്നതും ശ്രദ്ധേയമാണ്. പ്രവാസികളെ സ്വാഗതം ചെയ്യുകയും പിന്തുണക്കുകയും അവസരങ്ങൾ നൽകുകയും ചെയ്ത രാജ്യത്തോടുള്ള നന്ദി പ്രകടിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഇവർ ദേശീയ ഗാനം ആലപിച്ചത്. സെപ്രാനോ, ആൾട്ടോ, ടെന,ബെയ്സ് എന്നിങ്ങനെ നാലു ഭാഗങ്ങളായി നാലാഴ്ച കൊണ്ട് ചിത്രീകരിച്ചാണ് ഒരുമിനിറ്റ് നീളമുള്ള സംഗീത ആൽബം കോർത്തിണക്കിയത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    തങ്ങൾക്ക് ഏറ്റവും നന്നായി അറിയാവുന്ന സംഗീത പാരമ്പര്യം ഉപയോഗിച്ച് യുഎഇയെ ആദരിക്കാനുള്ള ആഗ്രഹത്തിൽ നിന്നാണ് ഈ ആശയം ഉടലെടുത്തതെന്ന് ഒരു ദശാബ്ദത്തിലേറെയായി ദുബൈയിൽ താമസിക്കുന്ന ഗായകസംഘത്തിന്‍റെ ഡയറക്ടർ ഡേവിഡ് അനൂഷ് പറഞ്ഞു. ജുമൈറയിൽ11,000 പതാകകൾ അണിനിരത്തിയ ഫ്ലാഗ് ഗാർഡൻ ദുബൈയിലെ ചിത്രീകരണം ആൽബത്തെ മനോഹരമാക്കി. പ്രധാനമായും രണ്ട് ഘട്ടങ്ങളിലായാണ് ഇത് പൂർത്തിയാക്കിയത്.

    നാലു മുതൽ 70 വയസ്സു വരെയുള്ള ഗായകർ ആൽബത്തിൽ അണിചേർന്നു. ഏറ്റവും പരിചിതമായ കോറൽ സംഗീത ശൈലിയാണ് സ്വീകരിച്ചത്. നാല് ഭാഗങ്ങളുള്ള ഗാനത്തിന്‍റെ ക്രമീകരണം ഒരുക്കിയത് കേരളത്തിലെ സംഗീതജ്ഞനായ നിബിൻ ജോസും, അകമ്പടി ട്രാക്ക് യുഎസിലെ ഓഡിയോ എഞ്ചിനീയറായ ഡേവിഡ് ചാക്കോ വിക്ടറുമാണ്. ചെറിയ സൗഹൃദകൂട്ടായ്മയായി തുടങ്ങിയ ഈ ഗായകസംഘം ഇന്ന് യുഎഇയിലെ ശ്രദ്ധേയമായ ഒന്നായി വളർന്നു. 2023-ൽ 27 അംഗങ്ങളുമായി രൂപീകരിച്ച ‘ജോയ്ഫുൾ സിംഗേഴ്സിൽ’ ഇന്ന് 144 ഗായകരുണ്ട്. എല്ലാ വർഷവും രണ്ട് പ്രധാന കൺസേർട്ടുകൾ ഇവർ അവതരിപ്പിക്കാറുണ്ട്.

    View this post on Instagram

    A post shared by The Joyful Singers, UAE (@thejoyfulsingers)

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Gulf news malayali pravasi musical tribute National Day UAE
    Latest News
    ശബരിമല സ്വർണ്ണക്കൊള്ള കേസിൽ സിപിഎം കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി
    05/12/2025
    യുദ്ധാവശിഷ്ടങ്ങള്‍ക്കിടയില്‍ പ്രത്യാശയുടെ തിളക്കം തിരികെ നൽകി ഗാസയില്‍ സമൂഹ വിവാഹം, ദി ഡ്രസ് ഓഫ് ജോയ്
    05/12/2025
    ഈജിപ്ത് വിസാ ഫീസ്; സന്ദര്‍ശകർ കുറയാൻ സാധ്യതയെന്ന് ടൂറിസം ഫെഡറേഷൻ
    05/12/2025
    2026 ഫിഫ ലോകകപ്പ്; മത്സരങ്ങൾ ഇന്നറിയാം, ഗ്രൂപ്പ് ഘട്ടം നറുക്കെടുപ്പ് എങ്ങനെ കാണാം?
    05/12/2025
    ഇൻഡിഗോയ്ക്ക് ആശ്വാസമായി ഡിജിസിഎയുടെ ഇളവ്; പൈലറ്റുമാരുടെ ഡ്യൂട്ടി സമയത്തിലെ നിബന്ധന പിൻവലിച്ചു
    05/12/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version