ദുബായ്: യു.എ.ഇയിലെ മികച്ച വിദ്യാർത്ഥികൾക്കായി യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയം ഏർപ്പെടുത്തിയ ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് ആൽ മക്തും ഫൗണ്ടേഷൻ അവാർഡ് അലൈൻ ഇൻഡ്യൻ സ്‌കൂൾ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ അപർണ്ണാ അനിൽ നായർക്ക് സമ്മാനിച്ചു.
ദുബായ് വേൾഡ് ട്രേഡ് സെൻറർ റാഷിദ് ഹാളിൽ നടന്ന ചടങ്ങിൽ ഷെയ്ഖ് റാഷിദ് ബിൻ ഹംദാൻ അൽ മക്തുമാണ് അവാർഡ് സമ്മാനിച്ചത്.
അലൈനിൽ ഫാർമസിസ്റ്റായി ജോലി ചെയ്യുന്ന തിരുവല്ല സ്വദേശികളായ അനിൽ വി നായരുടെയും, സേഹ അലൈനിൽ നേഴ്‌സ് ആയി ജോലി ചെയ്യുന്ന അഞ്ജലി വിധുദാസിന്റെയും മകളാണ്. അലൈൻ ഇന്ത്യൻ സ്‌കൂളിലെ 11-ാം ക്ലാസ് വിദ്യാർത്ഥിയും ചിത്രകാരനുമായ അരവിന്ദ് അനിൽ നായർ സഹോദരനാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group