കുവൈത്ത് സിറ്റി– കുവൈത്തിൽ സുബ്ഹി നമസ്കാരത്തിനിടെ മലയാളി കുഴഞ്ഞു വീണു മരിച്ചു. കോഴിക്കോട്, തിക്കോടി സ്വദേശി കീരംകയ്യിൽ ഷബീർ (61) ആണ് ഇന്ന് പുലർച്ചെ സാൽമിയയിലെ പള്ളിയിൽ നമസ്കരിക്കവെ കുഴഞ്ഞു വീണു മരിച്ചത്. പള്ളിക്ക് തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 35 വർഷത്തിലധികമായി കുവൈത്തിൽ ജോലി ചെയ്യുകയായിരുന്നു. കുവൈത്ത് കേരള ഇസ്‍ലാഹി സെന്റർ സെക്രട്ടേറിയറ്റ് അംഗമാണ്.
ഭാര്യ: റാലിസ ബാനു, മക്കൾ: നബീൽ അലി, റാബിയ ആയിഷ ബാനു, റാനിയ നവാൽ. മരുമകൻ: ഷഹീൻ ഷഫീഖ് (കൊയിലാണ്ടി കൊല്ലം)
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group