അബുദാബി– യു.എ.ഇയിലെ യുവ എഴുത്തുകാരുടെ 20 ബെസ്റ്റ് സെല്ലര്‍ പുസ്തക പട്ടികയിൽ മലയാളി പെൺകുട്ടിയും. തിരുവന്തപുരം സ്വദേശിനിയും അബുദാബി സെന്റ് ജോസഫ്സ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ ആലിയ ശൈഖാണ് ‘ഹിസ് ഗോസ്റ്റ്: അവര്‍ ഇന്‍ഹെറിറ്റന്‍സ്’ എന്ന പ്രഥമ പുസ്തകത്തിലൂടെ ശ്രദ്ധേയമായത്.
ബ്രിബുക്സ് പ്രസിദ്ധീകരിച്ച ഹിസ് ഗോസ്റ്റ്, അവര്‍ ഇന്‍ഹെറിറ്റന്‍സ് കഴിഞ്ഞദിവസം സമാപിച്ച ഷാര്‍ജ രാജ്യാന്തര പുസ്തകമേളയിലാണ് പ്രകാശനം ചെയ്തത്.
‘അവര്‍ ഇന്‍ഹെറിറ്റന്‍സ് ‘യു.എ.ഇയിലെ യുവ എഴുത്തുകാരുടെ 20 ബെസ്റ്റ് സെല്ലര്‍ പുസ്തകങ്ങളില്‍ എട്ടാം സ്ഥാനമാണ് നേടിയത്.
തിരുവന്തപുരം സ്വദേശികളായ അജിത് ശൈഖ് ഷഫാന ദമ്പതികളുടെ മകളാണ് ആലിയ. ആഹിൽ അയാൻ ശൈഖ് സഹോദരനാണ്.
പുസ്തകമേളയിലെ രാജ്യാന്തര ഹാളില്‍ നടന്ന ചടങ്ങില്‍ ബ്രിബുക്സ് സര്‍ട്ടിഫിക്കറ്റും മെമന്റോയും നല്കി ആലിയയെ ആദരിച്ചു.



