ദോഹ– മടപ്പള്ളി ഗവണ്മെൻ്റ് കോളേജ് പൂർവ വിദ്യാർത്ഥികളുടെ ഖത്തർ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ മെഗാ ഷോ ജനുവരി മാസം ദോഹയിൽ നടത്താൻ തീരുമാനിച്ചു. ആഷിഖ് അഹ്മദ് ചെയർമാനായും ശ്രീനാഥ് ജനറൽ കൺവീനറായും നൗഷാദ് ഫിനാൻസ് കൺട്രോളറുമായുള്ള സംഘാടക സമിതിക്കും രൂപം നൽകി. പരിപാടിയുടെ സുഗമമായ ഏകോപനത്തിന് സംഘടനയുടെ പ്രസിഡൻറ് ഫൈസൽ കേളോത്ത്, ജനറൽ സെക്രട്ടറി ബിജു സി കെ എന്നിവരും വിവിധ സബ് കമ്മിറ്റികൾക്ക് നേതൃത്വം നൽകുന്ന ഷജല ശിവറാം, അതുൽരാജ് കെ, ഷീജിത്ത് വി പി, കെ പി ഇക്ബാൽ, അൻവർ ബാബു, സനൽ കുമാർ, ജെയിംസ് മരുതോങ്കര, മുബാറക് മുഹമ്മദ്, ഷിറാസ് സിത്താര, റഹിയാസ് എം എം, നൂർമിന അഷ്‌റഫ്, അബ്ദുൾ ഗഫൂർ പുതുക്കുടി, ഷംസുദ്ദീൻ കൈനാട്ടി, മുഹമ്മദ് ജൗഹർ, ഹബീബ് മേച്ചേരി, ഷാജി വി പി, മൂസ എന്നിവരും ഉൾപ്പെടുന്ന സ്റ്റിയറിംഗ് കമ്മറ്റിയും രൂപീകരിച്ചിട്ടുണ്ട്.
സംഘടനയ്ക്ക് ഏറ്റവും ഉചിതമായ പേര് കണ്ടുപിടിക്കാനും ലോഗോ രൂപകൽപ്പന ചെയ്യാനുളള മത്സരം കൂടി പ്രഖ്യാപിച്ചിട്ടുണ്ട് . ഈ മത്സരത്തിൽ ഏറ്റവും മികച്ച പേരിനും ലോഗോയ്ക്കും സമ്മാനങ്ങൾ ഉണ്ടായിരിക്കും. എൻട്രികൾ നവംബർ 30 ന് മുമ്പ് [email protected] എന്ന ഇമെയിൽ വിലാസത്തിലാണ് അയക്കേണ്ടത്



