ജിദ്ദ– കൊല്ലം പ്രവാസി സംഗമം ജിദ്ദയുടെ മുന്‍ ജനറല്‍ സെക്രട്ടറിയും കേരള എന്‍ജിനീയേഴ്‌സ് ഫോറം അംഗവുമായ ലുലു സെയ്‌നിയുടെ പിതാവ് കൊല്ലം പെരിനാട് ഇഞ്ചവിള ലുലു മന്‍സിലില്‍ ഹാജി എ. പൂക്കുഞ്ഞ് നിര്യാതനായി. മജിസ്‌ട്രേറ്റ് കോടതി റിട്ട. സൂപ്രണ്ടാണ്. ഭാര്യ സൈനബ പൂക്കുഞ്ഞ് (റിട്ട. ഹെഡ്മിസ്ട്രസ്, അഞ്ചാലുംമൂട് ഹയര്‍സെക്കന്ററി സ്‌കൂള്‍). മകന്‍ ലുലു സെയ്‌നി റാക് ജിദ്ദ കമ്പനിയില്‍ പ്രോഡക്ട് മാനേജരാണ്. മകള്‍ ഡോ. ആഷ പി.എസ് പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ജോലി ചെയ്യുന്നു. ഖബറടക്കം തിങ്കളാഴ്ച പത്തുമണിക്ക്. നിര്യാണത്തില്‍ കൊല്ലം പ്രവാസി സംഗമം ഭാരവാഹികള്‍ അനുശോചനം അറിയിച്ചു.
മരുമക്കള്‍: ഡോ. ഷിഹാസ്, ഡോ. ഹലീന ഷാ.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



