ദോഹ– ലുസൈൽ ബൊളിവാർഡ് സ്ട്രീറ്റ് അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടതായി അധികൃതർ അറിയിച്ചു. 2025 ആഗസ്ത് 9 മുതൽ ആഗസ്ത് 18വരെയാണ് സ്ട്രീറ്റ് അടച്ചിട്ടത്. വാഹനങ്ങളിൽ യാത്രചെയ്യുന്നവരോട് ബദൽ യാത്രാ പാതകൾ ഉപയോഗിക്കാനും ട്രാഫിക് അറിയിപ്പുകൾ പാലിക്കാനും നിർദേശിച്ചു. അടിയന്തരാവശ്യങ്ങൾക്ക് 44977800 എന്ന നമ്പറിൽ ബന്ധപ്പെടാം. ഈ അടച്ചിടൽ പ്രദേശത്തെ ഗതാഗതത്തെ ഗുരുതരമായി ബാധിക്കുമെന്നാണ് അഭിപ്രായം.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group