അബുദാബി: ചെറിയ പെരുന്നാൾ പ്രമാണിച്ചുള്ള നീണ്ട അവധിദിനങ്ങളിൽ വിനോദയാത്ര നടത്തി ആസ്വദിക്കുകയാണ് പ്രവാസികൾ. യു.എ.ഇ.യുടെ വിവിധ പ്രദേശങ്ങളിലേക്കാണ് പ്രവാസികൾ ഈ അവദിനങ്ങളിൽ കൂടുതലും യാത്രചെയ്യുന്നത്. പെരുന്നാളായ ബുധനാഴ്ച വൈകീട്ടുതന്നെ കുറേപ്പേർ ദുബൈ, ഷാർജ ,ഫുജൈറ, റാസൽഖൈമഎന്നിവിടങ്ങളിലേക്ക് പോയിരുന്നു.
പ്രവാസി യുവാക്കൾ കൂടുതലായും റാസൽഖൈമയിലെ ജബൽജെയ്ഷും അൽ ഐനിലെ ജബൽഅഫീത്തും കാണുന്നതിനായിട്ടാണ്പോകുന്നത്. തൊട്ടടുത്ത അയൽ രാജ്യമായ ഒമാനിലേക്കും,ജോർജിയ,അസർബെയ്ജാൻ,ഇന്തോനേഷ്യയിലെ ബാലി എന്നിവടങ്ങളിലേക്കും യാത്രപോയവർ കുറവല്ല. പ്രവാസികൂട്ടായ്മകളുടെ നേതൃത്വത്തിൽ ദുബായ് ഗ്ലോബൽ വില്ലേജ് , ദുബായ് മാൾ,അൽഐൻ ,ഫുജൈറ തുടങ്ങിയയിടങ്ങൾ സന്ദർശിക്കുന്നുണ്ട്.
പാർക്കുകളിലും മറ്റും ഒത്തുകൂടി കുടുംബങ്ങൾ വിവിധ മത്സരങ്ങളും സംഘടിപ്പിക്കുന്നു. അബുദാബി ഗ്രാൻറ്മോസ്കിലും ബാബ്സ് ഹിന്ദു ശിലാക്ഷേത്രത്തിലും അവധി പ്രമാണിച്ച് വൻ തിരക്കുണ്ടായിരുന്നു.