ദുബൈ :പ്രവാസലോകത്തും ജന്മനാട്ടിലും ജീവകാരുണ്യ-സാമൂഹിക സേവന രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന ലീഡർഷിപ്പ് ട്രെയിനിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു. ‘Leadex Horizon 2026’ എന്ന് നാമകരണം ചെയ്തിരിക്കുന്ന ക്യാമ്പ്ഒക്ടോബർ 25 ന് ദുബായിൽ പ്രത്യേകം സജ്ജമാക്കിയ
പി എ ഇബ്രാഹിം ഹാജി സ്ക്വയറിൽ നടക്കും.
മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിന്റെ ആവശ്യങ്ങൾ ഉൾക്കൊണ്ട് സംഘടനാ സംവിധാനത്തെ കൂടുതൽ ശാക്തീകരിക്കുന്നതിനും, ഭാരവാഹികളിൽ നേതൃപാടവം വളർത്തിയെടുക്കുന്നതിനുമായാണ് ഈ പരിശീലന ശിൽപശാല സംഘടിപ്പിക്കുന്നത്. യു.എ.ഇയിലെ കാസർഗോഡ് ജില്ലയിൽ നിന്നുള്ള വിവിധ മണ്ഡലം, മുൻസിപ്പൽ, പഞ്ചായത്ത് കമ്മിറ്റികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 600-ൽ പരം പ്രതിനിധികളാണ് ക്യാമ്പിൽ പങ്കെടുക്കുക. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയരായ പ്രഗത്ഭ പരിശീലകർ വിവിധ വിഷയങ്ങളിൽ നാല് സെഷനിലായി . ക്ലാസ്സുകൾക്ക് നേതൃത്വം നൽകും.പരിശീലന ക്യാമ്പിന് സമാപനം കുറിച്ചുകൊണ്ട് വൈകുന്നേരം നടക്കുന്ന ഇന്റർനാഷണൽ കോൺഫറൻസിൽ അറബ് പ്രമുഖർ, മന്ത്രിമാർ .എം എൽ എ മാർ എം പി മാർ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കും. പരിപാടിയുടെ വിജയത്തിനായി ശക്‌തമായ പ്രവർത്തങ്ങളാണ് ജില്ലാ കമ്മിറ്റിയുടെ കീഴിൽ നടന്നു വരുന്നത്
അബു ഹൈൽ കെ എം സി സി ആസ്ഥാനത്തു ചേർന്ന ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ യോഗത്തിൽ . ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ആക്ടിംഗ് ജനറൽ സെക്രട്ടറി അഷ്‌റഫ് ബായാർ സ്വാഗതം പറഞ്ഞു.ദുബൈ കെ.എം.സി.സി സംസ്ഥാന ഭാരവാഹികളായ അബ്ദുല്ല ആറങ്ങാടി അഫ്‌സൽ മെട്ടമ്മൽ ജില്ലാ ട്രഷറർ . ഡോ. ഇസ്മായിൽ മൊഗ്രാൽ, സലാം തട്ടാഞ്ചേരി, നൂറുദ്ദീൻ സി.എച്ച്, ഇസ്മായിൽ നാലാംവാതുക്കൽ, സുബൈർ അബ്ദുല്ല , ഹസൈനാർ ബീജന്തടുക്ക, ആസിഫ് ഹൊസങ്കാടി, നൂറുദ്ദീൻ പി.ഡി, സിദ്ദിഖ് ചൗക്കി,തുടങ്ങിയവർ പങ്കെടുത്തു.ആക്ടിംഗ് സെക്രട്ടറി അഷ്‌റഫ് ബായാർ പ്രാർത്ഥനയും . സെക്രട്ടറി ബഷീർ പള്ളിക്കര നന്ദിയും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







