കുവൈത്ത് സിറ്റി – കുവൈത്ത് ടി.വിയില്‍ ജോലി ചെയ്യുന്ന രണ്ടു പ്രശസ്ത വനിതാ മാധ്യമപ്രവര്‍ത്തകരുടെ കുവൈത്ത് പൗരത്വം റദ്ദാക്കി. ഈജിപ്ഷ്യന്‍ വംശജരായ ഹനാന്‍ കമാലിന്റെയും ദാലിയ ബദ്‌റാന്റെയും പൗരത്വമാണ് റദ്ദാക്കിയത്. ദിവസങ്ങള്‍ക്കു മുമ്പ് പ്രശസ്ത കുവൈത്തി ഗായിക നവാല്‍ അല്‍കുവൈത്തിയയുടെ പൗരത്വവും റദ്ദാക്കിയിരുന്നു.
അനധികൃത രീതിയില്‍ കുവൈത്ത് പൗരത്വം സമ്പാദിച്ചവരുടെ കേസുകള്‍ പഠിക്കാന്‍ രൂപീകരിച്ച, ഉപപ്രധാനമന്ത്രിയും പ്രതിരോധ, ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് അല്‍സ്വബാഹിന്റെ അധ്യക്ഷതയിലുള്ള സുപ്രീം കമ്മിറ്റി കഴിഞ്ഞ ദിവസം 4,246 പേരുടെ കുവൈത്ത് പൗരത്വം റദ്ദാക്കാന്‍ തീരുമാനിച്ചിരുന്നു. അന്തിമാംഗീകാരത്തിനായി കമ്മിറ്റി തീരുമാനം മന്ത്രിസഭക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഇരട്ട പൗരത്വമുള്ള 20 പേരുടെയും വ്യാജ വിവരങ്ങളും രേഖകളും സമര്‍പ്പിച്ച് പൗരത്വം നേടിയ 89 പേരുടെയും കുവൈത്തി വനിതക്ക് വിദേശ ഭര്‍ത്താവില്‍ പിറന്ന കുട്ടിയുടെയും അധികൃത രീതിയില്‍ പൗരത്വം നേടിയതായി കണ്ടെത്തിയ 54 രാജ്യങ്ങളില്‍ നിന്നുള്ള 4,136 പേരുടെയും പൗരത്വം റദ്ദാക്കാനാണ് സുപ്രീം കമ്മിറ്റി തീരുമാനിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group