കുവൈത്ത് സിറ്റി – കുവൈത്തിൽ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 23 ആയി. വ്യാഴായ്ച വരെ 160 പേർ ആശുപത്രിയിൽ ചികിത്സ തേടിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. മരിച്ചവരെല്ലാം ഏഷ്യൻ സ്വദേശികളാണ്.
കുവൈത്ത് വിഷ നിയന്ത്രണ കേന്ദ്രവുമായി ഏകോപിപ്പിച്ച് എല്ലാ കേസുകളും 24 മണിക്കൂറും സൂക്ഷമമായി നിരീക്ഷിച്ചുവരുന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ദുരന്തത്തിൽ മരിച്ചവർ ആരൊക്കെയെന്ന പൂർണ വിവരം അധികൃതർ പുറത്തുവിട്ടില്ല. മരിച്ചവരിൽ ആറ് മലയാളികൾ ഉൾപ്പെടുന്നതായാണ് അനൗദ്യോഗിക റിപ്പോർട്ട്.
വിഷബാധയേറ്റതായി സംശയിക്കുന്ന കേസുകൾ അടിയന്തര ഹോട്ട്ലൈനുകളിലൂടെയോ, നേരിട്ടോ റിപ്പോർട്ട് ചെയ്യാം. സഹായം ആവശ്യമുള്ളവർക്ക് +965-65501587 എന്ന നമ്പറിൽ ബന്ധപ്പെടാം.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group