കുവൈത്ത് സിറ്റി – സമൂഹത്തിലെ അംഗങ്ങള്‍ക്കിടയില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ച് സോഷ്യല്‍ മീഡിയയില്‍ ദേശീയ ഐക്യത്തെ മനഃപൂര്‍വം അപമാനിച്ച കുവൈത്തി പൗരനെ കുവൈത്ത് സുരക്ഷാ സേന അറസ്റ്റ് ചെയ്തു. സാമൂഹിക ഘടനയെ ദോഷകരമായി ബാധിക്കുന്നതും വിഭാഗീയതക്ക് പ്രേരിപ്പിക്കുന്നതുമായ അധിക്ഷേപങ്ങള്‍ അടങ്ങിയ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
പ്രതിക്കെതിരെ എല്ലാ നിയമ നടപടികളും സ്വീകരിച്ചതായി മന്ത്രാലയം അറിയിച്ചു. ദേശീയ ഐക്യത്തെ മനഃപൂര്‍വ്വം തകര്‍ക്കുന്ന, വിദ്വേഷം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന, വിഭാഗീയ സംഘര്‍ഷത്തിന് ആഹ്വാനം ചെയ്യുന്ന ആരെയും വെച്ചുപൊറുപ്പിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group