മനാമ– കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി. എഫ്) ബഹ്‌റൈന്‍, അല്‍ ഹിലാല്‍ മെഡിക്കല്‍ സെന്റര്‍ മനാമയുമായി ചേര്‍ന്ന് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 13 വെള്ളിയാഴ്ച രാവിലെ 7.30 മുതല്‍ ഉച്ചക്ക് 12 മണി വരെ മനാമ ബസ്സ് സ്റ്റേഷന് സമീപമുള്ള അല്‍ ഹിലാല്‍ മെഡിക്കല്‍ സെന്ററില്‍ നടത്തുന്ന മെഡിക്കല്‍ ക്യാമ്പില്‍ യൂറിക് ആസിഡ്, സെറം ക്രിയാറ്റിന്‍ (കിഡ്‌നി സ്‌ക്രീനിംഗ് ), ട്രൈ ഗ്ലിസറൈഡ്, ബ്ലഡ് ഷുഗര്‍, കൊളസ്‌ട്രോള്‍, എസ് ജി.പി.ടി (ലിവര്‍ സ്‌ക്രീനിംഗ്) എന്നിവയടങ്ങുന്ന രക്ത പരിശോധനയും ഡോക്ടറുടെ സേവനവും സൗജന്യമായി ലഭിക്കുമെന്ന് പ്രസിഡന്റ് സുധീര്‍ തിരുന്നിലത്ത്, ജനറല്‍ സെക്രട്ടറി അരുണ്‍ പ്രകാശ്, ട്രഷറര്‍ സുജിത്ത് സോമന്‍ എന്നിവര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു. മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 36270501, 39164624, 33156933. നമ്പരുകളില്‍ വിളിച്ചോ വാട്‌സപ്പില്‍ മെസ്സേജ് അയച്ചോ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ചാരിറ്റി വിംഗ് കണ്‍വീനര്‍ സജിത്ത് വെള്ളികുളങ്ങര അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



