Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, January 16
    Breaking:
    • സല്‍മാന്‍ രാജാവിന് മെഡിക്കല്‍ പരിശോധനകള്‍
    • എളമക്കരയിൽ ആറ് വയസ്സുകാരിയായ മകളെ വിഷം നൽകി കൊന്ന ശേഷം അച്ഛൻ ആത്മഹത്യ ചെയ്തു
    • ​സൈബർ സുരക്ഷ; ബഹ്റൈനിൽ 15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്കാൻ നിയമഭേദഗതി വരുന്നു​
    • മുതൂൻ ഖുർആൻ വിജ്ഞാന മത്സരം; വിജയികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു​
    • മലപ്പുറത്ത് റെയിൽവേ ട്രാക്കിന് സമീപം 14 കാരി കൊല്ലപ്പെട്ട നിലയിൽ; 16 കാരൻ കസ്റ്റഡിയിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    കെഎംസിസി സൂപ്പർ കപ്പ് സമ്മാന പദ്ധതി; സ്വിഫ്റ്റ്‌ കാർ ഇബ്രാഹിം സുബ്ഹാന് കൈമാറി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്30/11/2025 Gulf Latest Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്– കെഎംസിസി സെൻട്രൽ കമ്മിറ്റി നടത്തിയ സൂപ്പർ കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ ഭാഗമായി സംഘടിപ്പിച്ച സമ്മാന പദ്ധതിയിൽ വിജയിയായ ഇബ്രാഹിം സുബ്ഹാന് ഒന്നാം സമ്മാനമായ എബിസി കാർഗോ നൽകുന്ന സ്വിഫ്റ്റ്‌ കാർ കൈമാറി.

    സൗദി കെഎംസിസി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഷ്‌റഫ്‌ വേങ്ങാട്ടും സെൻട്രൽ കമ്മറ്റി പ്രസിഡണ്ട്‌ സി പി മുസ്തഫയും ചേർന്നാണ് സമ്മാനം കൈമാറിയത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഗോൾഗാല എന്ന പേരിൽ കഴിഞ്ഞ ദിവസം എക്‌സിറ്റ് പതിനെട്ടിലെ അൽ വലീദ് ഇസ്തിറാഹയിൽ നടന്ന പരിപാടിയിലാണ് വിജയികൾക്കുള്ള മുഴുവൻ സമ്മാനങ്ങളും കൈമാറിയത്.

    റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ അധ്യക്ഷത വഹിച്ച പരിപാടി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഷ്‌റഫ്‌ വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. റിയാദ് കണ്ട ഏറ്റവും മനോഹരമായ ഒരു ഫുട്ബോൾ ടൂർണമെന്റാണ് കെഎംസിസി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ചത്. സംഘാടന മികവ് കൊണ്ടും ഫുട്ബോൾ പ്രേമികളുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായ ടൂർണമെന്റ് വരും വർഷങ്ങളിലും സംഘടിപ്പിക്കണമെന്നും പ്രവാസി സമൂഹം കെഎംസിസിക്ക്‌ നൽകുന്ന പിന്തുണയാണ് ടൂർണമെന്റിൽ പ്രകടമായതെന്നും അഷ്‌റഫ്‌ വേങ്ങാട്ട് പറഞ്ഞു.

    ജീവകാരുണ്യ പ്രവർത്തങ്ങളിൽ മാത്രമല്ല കല കായിക രംഗത്തും കെഎംസിസി നടത്തുന്ന ഇടപെടലുകൾ മികച്ചതാണെന്ന് പാരഗൻ റസ്റ്റോറന്റ്‌ മാനേജിംഗ്‌ ഡയറക്ടർ ബഷീർ മുസ്‌ല്യാരകത്ത് അഭിപ്രായപ്പെട്ടു.

    രണ്ടാം സമ്മാനത്തിന് അർഹനായ നിസാമുദീൻ ചേലേമ്പ്രക്ക് ഔട്ട് റൈറ്റ് ഗ്ലോബൽ നൽകുന്ന ബുള്ളറ്റ് ജനറൽ സെക്രട്ടറി ശുഐബ് പനങ്ങാങ്ങരയും ഷംസു പെരുമ്പട്ടയും ചേർന്ന് കൈമാറി. മൂന്നാം സമ്മാനമായ ഐഫോൺ സിക്സ്റ്റീൻ പ്രോമാക്സ് മോഡേൺ സർക്യൂട്ട് മാനേജർ ശാഹുൽ അൻവർ വിജയിയായ നൗഫലിന് കൈമാറി.

    രണ്ടാം സമ്മാന പദ്ധതിയിൽ വിജയിയായ ഐഹാൻ നുള്ള സ്വർണ്ണ നാണയം കംഫർട്ട് ട്രാവൽസ് ഡയറക്ടർ മുജീബ് ഉപ്പടയും സെൻട്രൽ കമ്മിറ്റി ഓർഗനൈസിംഗ് സെക്രട്ടറി സത്താർ താമരത്തും ചേർന്ന് നൽകി. രണ്ടാം സമ്മാനമായ ലാപ്ടോപ്പ് ഐ ബി ടെക് മാനേജർ നാസർ മൂച്ചിക്കാടൻ വിജയിയായ നൗഷാദ് കൊല്ലം നൽകി. മൂന്നാം സമ്മാനമായ വിമാന ടിക്കറ്റ് വിജയിയായ സുജ മലപ്പുറം നും
    നാലാം സമ്മാനത്തിന് അർഹനായ റാസിഖ്ന്‌ സെൻട്രൽ കമ്മറ്റി ട്രഷറർ അഷ്‌റഫ്‌ വെളളപ്പാടം കൈമാറി.

    കെഎംസിസി വനിത വിംഗിന്റെ നേതൃത്വത്തിൽ കുട്ടികളുടെ ഒപ്പന, അറബിക് ഡാൻസ്, വാദിത്വയിബ മദ്രസ വിദ്യാർത്ഥികളുടെ ദഫ്മുട്ട്, സ്കോപ്പ് ടീമിന്റെ മുട്ടിപ്പാട്ട്, ഇശൽ വിരുന്ന് തുടങ്ങി വിവിധ കലാപരിപാടികൾ ചടങ്ങിന് മാറ്റ് കൂട്ടി.

    ടൂർണമെന്റുമായി സഹകരിച്ച പ്രൈസ്മണി സമ്മാനിച്ച സിറ്റി ഫ്ലവർ ഫൈനാൻസിംഗ്‌ ഹെഡ്‌ ഹസീബ്‌,മറ്റ്‌ സ്ഥപന മേധാവികൾ, അബ്ദുളള വല്ലാഞ്ചിറ, മുഹമ്മദ്‌ വേങ്ങര എന്നിവർ പരിപാടിയിൽ പങ്കെടുത്തു. കെഎംസിസി സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ഷംസു പെരുമ്പട്ട,മജീദ് പയ്യന്നൂർ, അഷ്‌റഫ്‌ കൽപകഞ്ചേരി, ജലീൽ തിരൂർ, ഷാഫി മാസ്റ്റർ തുവ്വൂർ, റഫീഖ്‌ മഞ്ചേരി,അഡ്വ. അനീർ ബാബു, നജീബ് നല്ലാംങ്കണ്ടി, ഷമീർ പറമ്പത്ത്, പി സി അലി വയനാട്, സിറാജ് മേടപ്പിൽ, പി സി മജീദ്, വനിതാ വിംഗ് നേതാക്കളായ റഹ്മത്ത് അഷ്‌റഫ്‌, ജസീല മൂസ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    gift and offer Gulf news Riyadh KMCC Riyadh KMCC Super Cup Saudi soudi arabia Super Cup
    Latest News
    സല്‍മാന്‍ രാജാവിന് മെഡിക്കല്‍ പരിശോധനകള്‍
    16/01/2026
    എളമക്കരയിൽ ആറ് വയസ്സുകാരിയായ മകളെ വിഷം നൽകി കൊന്ന ശേഷം അച്ഛൻ ആത്മഹത്യ ചെയ്തു
    16/01/2026
    ​സൈബർ സുരക്ഷ; ബഹ്റൈനിൽ 15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്കാൻ നിയമഭേദഗതി വരുന്നു​
    16/01/2026
    മുതൂൻ ഖുർആൻ വിജ്ഞാന മത്സരം; വിജയികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു​
    16/01/2026
    മലപ്പുറത്ത് റെയിൽവേ ട്രാക്കിന് സമീപം 14 കാരി കൊല്ലപ്പെട്ട നിലയിൽ; 16 കാരൻ കസ്റ്റഡിയിൽ
    16/01/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version