സബിയ- സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് കെ എം സി സി സബിയ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘അന്നം നൽകുന്ന രാജ്യത്തിന് ജീവരക്തം സമ്മാനം’ എന്ന പ്രമേയത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
സബിയ ജനറൽ ഹോസ്പിറ്റലിൽ വെച്ച് നടന്ന ക്യാമ്പിൽ സബിയയിലെയും സമീപ പ്രദേശങ്ങളിലെയും നിരവധി ആളുകൾ പങ്കെടുത്ത് രക്തദാനം നിർവ്വഹിച്ചു.
കെ എം സി സി സബിയ ഏരിയ പ്രസിഡണ്ട് സാദിഖ് മാസ്റ്റർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബ്ലഡ് ബാങ്ക് ജീവനക്കാരായ അലി മുഹ്‌സിൻ ജഅ്ഫരി, മുഹമ്മദ് അലി അതൈഫി, അബ്ദു ഹാദി ഗറവി, മറിയം ഹമദ് മുഹ്‌സിൻ, ബന്ദർ അലി ശറാഹി, അഹമ്മദ് ഹാദി അൽ ദറവി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
കെ എം സി സി ഭാരവാഹികളായ ബഷീർ ഫറോക്ക്, ആരിഫ് ഒതുക്കുങ്ങൽ, അഫ്‌സൽ കാട്ടേക്കാടൻ, സാലിം നെച്ചിയിൽ, ഷാഫി മണ്ണാർക്കാട്, സമീർ അമ്പലപ്പാറ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







