ദോഹ– ആശുപത്രികൾ ഉൾപ്പടെയുള്ള അവശ്യ മേഖലയിൽ ഖത്തറിലെ കെഎംസിസി അംഗങ്ങൾക്ക് മികച്ച സേവനങ്ങളും പരിഗണയും ഡിസ്‌കൗണ്ടും ലഭ്യമാവുന്ന പ്രിവിലേജ് കാർഡ് പദ്ധതിയിൽ കോഴിക്കോട് മൈത്ര ഹോസ്പിറ്റലും പങ്കാളികളാവുന്നു. ആതുര സേവന രംഗത്തെ നൂതന സാങ്കേതിക വിദ്യകളുപയോഗിചുള്ള ചികിത്സയും, വിത്യസ്ത വിഭാഗങ്ങളിലുള്ള വിദഗ്ദ്ധ ഡോക്റ്റർമാരുടെ സേവനങ്ങളും കൃത്യതയാർന്ന പരിചരണവും നൽകുന്ന മൈത്ര ഹോസ്പ്പിറ്റലുമായി ചേർന്നുള്ള സഹകരണം, പ്രിവിലേജ് കാർഡ് അംഗങ്ങൾക്ക് ഏറെ ഉപകാരപ്രദമാകും.
ചടങ്ങിൽ മൈത്ര ഹോസ്പിറ്റലിനെ പ്രതിനിധികരിച്ച് ഡോ. ജിജോ ചെറിയാൻ (മെഡിക്കൽ ഡയറക്ടർ) നിഹാജ് മുഹമ്മദ് (സിഇഒ) സലാഹുദ്ധീൻ മണപ്പുറത്ത് (ചീഫ് മാനേജർ) പ്രവീൺ നായർ (ഹെഡ് ഓഫ് മാർക്കറ്റിംഗ്) എന്നിവരും കെഎംസിസി ഖത്തർ സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ അൻവർ ബാബു വടകര, സിദ്ധീഖ് വാഴക്കാട് എന്നിവരും പങ്കെടുത്തു.
നിലവിൽ കോഴിക്കോടും, കണ്ണൂരും പ്രശസ്ത നിലയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുകയും അടുത്തുതന്നെ കാസർഗോഡ് തുറന്നു പ്രവർത്തനം ആരംഭിക്കാനിരിക്കുകയും ചെയ്യുന്ന ആസ്റ്റർ മിംസുമായും കെഎംസിസി നേരത്തെ ധാരണ പത്രം ഒപ്പു വെച്ചിട്ടുണ്ട്.
പ്രിവിലേജ് കാർഡ് പദ്ധതിയിൽ കെഎംസിസി യുമായി സഹകരിക്കുന്ന സ്ഥാപനങ്ങളുടെ വിവരങ്ങളും സേവന വ്യവസ്ഥകളും, കെഎംസിസിയുമായി ബന്ധപ്പെട്ട വാർത്തകളും വിവരങ്ങളും വിശദമായി ഉൾകൊള്ളുന്ന ‘മൈ കെഎംസിസി’ ആപ്പ് അടുത്ത് തന്നെ പുറത്തിറക്കുകയും ചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.