മനാമ– കെഎംസിസി ബഹ്റൈന്‍ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ കീഴില്‍ ലേഡീസ് വിങ് രൂപീകരിച്ചു. മനാമ കെഎംസിസി ഹാളില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. കൗണ്‍സിലിന്റെ ഭാഗമായി സംഘടിപ്പിച്ച വനിതാ സംഗമം കെഎംസിസി ബഹ്റൈന്‍ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു. ലേഡീസ് വിങ് ജില്ലാ പ്രസിഡന്റ് മര്‍ഷിദ നൗഷാദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റിദ്വ യാസര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
കൗണ്‍സില്‍ യോഗത്തില്‍ പ്രസിഡന്റായി മര്‍ഷിദ നൗഷാദിനെയും ജനറല്‍ സെക്രട്ടറിയായി അസ്മാബി മുജീബിനെയും ട്രഷററായി ഷംന പാലത്തിങ്ങലിനെയും ഓര്‍ഗനൈസിംഗ് സെക്രട്ടറിയായി ജുമാന റിയാസിനെയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി ഷംന റിയാസ്, റഫ്സീന അമീര്‍ എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി ബഷ്‌റി മുനീര്‍, ഷമീമ ആബിദ്, മുഹ്‌സിന അനീസുബാബു, മുഫീദ അരീക്കോട് എന്നിവരെയും തെരഞ്ഞെടുത്തു.
കെഎംസിസി ബഹ്റൈന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ റഫീഖ് തോട്ടക്കര, എന്‍. കെ. അബ്ദുള്‍ അസീസ് എന്നിവര്‍ റിട്ടേണിംഗ് ഓഫീസര്‍മാരായിരുന്നു. സംസ്ഥാന ട്രഷറര്‍ കെ പി മുസ്തഫ, വൈസ് പ്രസിഡന്റ് അസ്ലം വടകര, സെക്രട്ടറി ഫൈസല്‍ കോട്ടപ്പള്ളി, ജില്ലാ പ്രസിഡന്റ് ഇക്ബാല്‍ താനൂര്‍, ജനറല്‍ സെക്രട്ടറി അലി അക്ബര്‍, വൈസ് പ്രസിഡന്റ് ഉമ്മര്‍ കൂട്ടിലങ്ങാടി, സംസ്ഥാന ലേഡീസ് വിങ് ഓര്‍ഗനൈസിംഗ് സെക്രട്ടറി ജസ്ന അലി, സെക്രട്ടറി സമീറ സിദ്ധീഖ് എന്നിവര്‍ പുതിയ കമ്മിറ്റിക്ക് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ട്രഷറര്‍ ഷംന പാലത്തിങ്ങല്‍ നന്ദി രേഖപ്പെടുത്തി.



