ദോഹ: ഇന്ത്യയുടെ ഭാവി നിശ്ചയിച്ചേക്കാവുന്ന നിർണായകമായ ലോക്സഭാ തിരഞ്ഞെടുപ്പി ൻറെ ഗൗരവം ഉൾകൊളളണമെന്ന് ഖത്തർ കെ.എംസി സി വനിതാ വിങ് ഇൻകാസ് ലേഡീസ് വിംഗും സംയുക്തമായി പ്രവാസി കുടുംബങ്ങൾക്കായി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് കൺവൻഷൻ ‘വിജയ് 2024’ പരിപാടി അഹ്വാനം ചെയ്തു. ഇന്ത്യ മുന്നണിയേയും കേരളത്തിലെ 20 യുഡിഫ് സ്ഥാനാർത്ഥികളെയും വിജയിപ്പിക്കുന്നതിനായി മുന്നിട്ടിറങ്ങാൻ യോഗം ജനാധിപത്യ സമൂഹത്തോട് അഭ്യർത്ഥിച്ചു.
നാട്ടിലേക്കും തിരിച്ചുമുള്ള യാത്രകളെ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ക്രമീകരിക്കണമെന്നും വനിതാ വിഭാഗം ആവശ്യപ്പെട്ടു.കെഎംസിസി ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ ഇൻകാസ് ഖത്തർ വനിതാ വിങ് പ്രസിഡണ്ട് സെലിൻ ജോർജ് അധ്യക്ഷത വഹിച്ചു കെഎംസിസി ഖത്തർ വുമൺസ് വിങ് പ്രസിഡണ്ട് സമീറ അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. ഇൻകാസ് സെൻട്രൽ കമ്മിറ്റി സെക്രട്ടറി ജിഷാ ജോർജ് മുഖ്യ പ്രഭാഷണം നടത്തി.
കെഎംസിസി ഇൻകാസ് നേതാക്കളായ എംപി ഷാഫി ഹാജി, സലിം നാലകത്ത് , ബഷീർ ത്തുവാരിക്കൽ , ഷാനവാസ് ,ജോപ്പച്ചൻ തെക്കേക്കുറ്റ് , പിഎസ് എം ഹുസൈൻ , മുസ്തഫ എലത്തൂർ ഷംസു വാണിമേൽ , മൈമൂന സൈനുദ്ധീൻ തങ്ങൾ ,സമീറ അൻവർ ,മാജിത നസീർ അഡ്വ:മഞ്ജുഷ ശ്രീജിത്ത് എന്നിവർ സംസാരിച്ചു . സലീന കൂളത്ത് സ്വാഗതവും അർച്ചന സജി നന്ദിയും പറഞ്ഞു .