ദുബൈ– കെഎംസിസി ദുബൈ-മലപ്പുറം ജില്ലാ കമ്മിറ്റി ‘മാന്യതയുടെ മാധ്യമസീമ’ എന്ന പേരിൽ മാധ്യമ സിംപോസിയം സംഘടിപ്പിച്ചു. ദുബൈ ടെലിവിഷൻ ഡയറക്ടർ ഈസ്സ അൽ മറി പരിപാടി ഉദ്ഘാടനം ചെയ്തു. മുജീബ് കോട്ടയ്ക്കൽ അധ്യക്ഷതവഹിച്ച ചടങ്ങിൽ ആകാശവാണി മുൻ അവതാരകൻ ഹഖീം കൂട്ടായി, മാധ്യമപ്രവർത്തകൻ ഷിനോജ് ഷംസുദ്ദീൻ, മാത്തുക്കുട്ടി കടോൺ തുടങ്ങിയവർ പങ്കെടുത്തു.
ചോദ്യം ചെയ്യാനുള്ള ധൈര്യം സമൂഹം നേടിയെടുത്ത ധീരതയാണെന്നും ചോദ്യം ചെയ്യുമ്പോഴാണ് വ്യവസ്ഥകളിൽ ശുദ്ധീകരണം സംഭവിക്കുന്നതെന്നും മാധ്യമ ലോകവും ചോദ്യം ചെയ്യപ്പെടണമെന്നും മാധ്യമപ്രതിനിധികൾ അഭിപ്രായപ്പെട്ടു. ഷരീഫ് മലബാർ പരിപാടിക്ക് നേതൃത്വം നൽകി.
ദുബൈ കെഎംസിസി സംസ്ഥാന ഭാരവാഹികളായ അബ്ദുൽ ഖാദർ അരിപ്പാമ്പ്ര, മുഹമ്മദ് പട്ടാമ്പി, ചെമുക്കൻ യാഹൂമോൻ ഹാജി, ആർ ഷുക്കൂർ, ജില്ലാ ഭാരവാഹികളായ നൗഫൽ വേങ്ങര,സക്കീർ പാലത്തിങ്ങൽ, മുഹമ്മദ് വള്ളിക്കുന്ന്, ലത്തീഫ് തെക്കഞ്ചേരി, നാസർ എടപറ്റ തുടങ്ങിയവർ പങ്കെടുത്തു. സഹീർ ഹസ്സൻ, ബഷീർ കാരാട്, ബാദുഷ കല്ലായി, വാഹിദ് എന്നിവർ നേതൃത്വം നൽകി. ഷരീഫ് പി.വി. കരേക്കാട് സ്വാഗതവും അഷ്‌റഫ് പരി നന്ദിയും പറഞ്ഞു.