ദോഹ– ഖത്തർ കേരള ഇസ്ലാമിക് സെൻറർ പ്രസിഡന്റും തൃശൂർ ജില്ല എസ്.എം.എഫ് പ്രസിഡണ്ടും ഖത്തർ കെഎംസിസി വൈസ് ചെയർമാനും ഗ്ലോബൽ സമസ്‌ത എസ്ഐസി രക്ഷാധികാരിയുമായ എ.വി. അബൂബക്ർ ഖാസിമിയുടെ ഭാര്യ തൃശൂർ എടക്കഴിയൂർ പഞ്ചവടി റോഡ് ദാറുസ്സലാമിൽ താമസിക്കും ആമിനക്കുട്ടി (65) വയസ്സ് ഖത്തറിലെ സ്വവസ്തിയിൽ നിര്യാതയായി. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
അലി അക്ബർ, ഹഫ്‌സ, സഫിയ, അഫീഫ, അലി അസ്ഗർ മക്കളും, ഹംസ കുട്ടി, ശിഹാബുദ്ദീൻ, ഷാനവാസ്, റനിസ, തസ്‌ലിന ജാമാതാക്കളുമാണ്.
ജനാസ നിസ്‌കാരവും ഖബറടക്കവും നാളെ (തിങ്കൾ) 05/01/2026 അസർ നിസ്‌കാര ശേഷം അബൂഹമൂർ മിസൈമീർ ഖബർസ്ഥാനിൽ നടക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



