Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, August 20
    Breaking:
    • കേളി സില്‍വര്‍ വോളിബോള്‍ 2026 ഇന്നും നാളെയും
    • ഷിഫ മലയാളി സമാജം പെന്‍ഷന്‍ പദ്ധതി; സഹായം നല്‍കി
    • സാമ്പത്തിക യുദ്ധം അമേരിക്കക്ക് കൂടുതൽ പരാജയം വരുത്തിവെക്കും: ഇറാൻ വിദേശകാര്യ മന്ത്രി
    • പി.കെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവിനെ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാക്കാൻ നീക്കം: പ്രതിഷേധവുമായി മണ്ഡലം മുസ്ലിം ലീഗ്, പ്രമേയം പാസാക്കി
    • പുലികളി വിമർശനം പിൻവലിച്ച് ഖേദം പ്രകടിപ്പിച്ച് വി.കെ ശ്രീരാമൻ; പക്വതയില്ലായ്മയെന്നും ശ്രീരാമൻ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    കേളി സില്‍വര്‍ വോളിബോള്‍ 2026 ഇന്നും നാളെയും

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്20/08/2026 Gulf Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്: കേളി കലാസാംസ്‌കാരിക വേദിയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേളി കേന്ദ്ര കമ്മിറ്റിയും സുലൈ ഏരിയ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘കേളി സില്‍വര്‍ വോളിബോള്‍ ടൂര്‍ണമെന്റ് 2026’ ഇന്ന് (ആഗസ്റ്റ് 20) സുലൈ അറബ്‌കോ ഗ്രൗണ്ടില്‍ ആരംഭിക്കും. റിയാദിലെ പ്രമുഖ ആറ് വോളിബോള്‍ ടീമുകള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റ് പ്രവാസി കായികപ്രേമികള്‍ക്ക് ആവേശകരമായ മത്സരവിരുന്നാകും.
    റിബല്‍സ് റിയാദ്, വിഎഫ്ആര്‍ വോളി ഫ്രന്‍സ് റിയാദ്, സ്റ്റാര്‍ റിയാദ്, അറബ്‌കോ ലോജസ്റ്റിക്, മംഗളൂര്‍ സ്‌പോര്‍ട്‌സ് ക്ലബ്, എസ്‌കെജി എന്നീ ടീമുകളാണ് ടൂര്‍ണമെന്റില്‍ അണിനിരക്കുന്നത്.
    ഇന്ന് വൈകിട്ട് 7.30ന് നടക്കുന്ന ഉദ്ഘാടന ചടങ്ങോടെയാണ് മത്സരങ്ങള്‍ക്ക് തുടക്കമാകുക. ഉദ്ഘാടനത്തിന് ശേഷം ലീഗ് അടിസ്ഥാനത്തിലുള്ള മത്സരങ്ങള്‍ അരങ്ങേറും. ആദ്യദിനത്തിലെ ആവേശപ്പോരാട്ടങ്ങള്‍ക്ക് പിന്നാലെ നാളെ (ആഗസ്റ്റ് 21) സെമി ഫൈനല്‍ മത്സരങ്ങളും തുടര്‍ന്ന് ഫൈനലും നടക്കും.
    സൗദിയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മികച്ച താരങ്ങള്‍ അണിനിരക്കുന്ന ടീമുകള്‍ തമ്മിലുള്ള പോരാട്ടം വാശിയേറിയതാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മികച്ച പ്രകടനവും സംഘാടന മികവും ഒത്തുചേരുന്ന ടൂര്‍ണമെന്റ് കേളിയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് കൂടുതല്‍ ആവേശം പകരും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Keli keli kala samskarika vedhi Volleyball Tournament
    Latest News
    കേളി സില്‍വര്‍ വോളിബോള്‍ 2026 ഇന്നും നാളെയും
    20/08/2026
    ഷിഫ മലയാളി സമാജം പെന്‍ഷന്‍ പദ്ധതി; സഹായം നല്‍കി
    20/08/2026
    സാമ്പത്തിക യുദ്ധം അമേരിക്കക്ക് കൂടുതൽ പരാജയം വരുത്തിവെക്കും: ഇറാൻ വിദേശകാര്യ മന്ത്രി
    20/08/2026
    പി.കെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവിനെ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാക്കാൻ നീക്കം: പ്രതിഷേധവുമായി മണ്ഡലം മുസ്ലിം ലീഗ്, പ്രമേയം പാസാക്കി
    20/08/2026
    പുലികളി വിമർശനം പിൻവലിച്ച് ഖേദം പ്രകടിപ്പിച്ച് വി.കെ ശ്രീരാമൻ; പക്വതയില്ലായ്മയെന്നും ശ്രീരാമൻ
    20/08/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.