ജിദ്ദ– ജിദ്ദ ടി.എം.ഡബ്ല്യു.എ. ഫുട്ബോൾ ടൂർണമെന്റ് 2025 ബാവാദിയിലെ മഹർ അക്കാദമി ഗ്രൗണ്ടിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സെപ്റ്റംബർ 19 ന് വൈകിട്ട് 4.30 മുതൽ രാത്രി 11.00 വരെ നടക്കുന്ന ഇൻ ഹൗസ് ടൂർണമെൻ്റിൽ മുതിർന്നവരുടെ 4 ടീമുകൾ മാറ്റുരക്കും. ടൂർണമെന്റിന്റെ ഭാഗമായി കുട്ടികൾക്കുള്ള ഫ്രണ്ട്ലി ഫുട്ബോൾ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.
മുതിർന്നവരുടെ ടൂർണമെൻ്റിൽ ഏറ്റവും കൂടുതൽ പോയിൻ്റുകൾ ലഭിക്കുന്ന 2 ടീമുകൾ ഫൈനലിൽ മത്സരിക്കും. കുട്ടികളുടെ ഫ്രണ്ട്‌ലി മത്സരങ്ങളിൽ 4 ടീമുകൾ മത്സരിക്കും. നോക്കൗട്ട് മാച്ചുകളിൽ വിജയിക്കുന്ന 2 ടീമുകൾ ഫൈനലിൽ ഏറ്റ്മുട്ടും.
ഫ്യൂഷൻ ഫോർ ട്രേഡിംഗ്, അഷ്യുറെക്സ് അസോസിയേറ്റ്സ്, ഗ്ലോബൽ സോഴ്സ് ട്രേഡിംഗ്, യു.ടി.എസ്.സി, മിലൻ ട്രേഡിംഗ് എന്നിവരുടെ സഹകരണത്തോടെയാണ് ടൂർണമെൻ്റ് നടത്തുന്നത്.