മക്ക – മക്കയിലെ വിശുദ്ധ ഹറമിലും മദീനയിലെ മസ്ജിദുന്നബവിയിലും റമദാനിലെ അവസാന പത്തില്‍ ഇഅ്തികാഫ് (ഭജനമിരിക്കല്‍) ഇരിക്കാനുള്ള രജിസ്‌ട്രേഷന്‍ അപേക്ഷകള്‍ ഹറംകാര്യ വകുപ്പ് ഇന്നു മുതല്‍ സ്വീകരിക്കാന്‍ തുടങ്ങി.
അപേക്ഷകര്‍ രജിസ്‌ട്രേഷന്‍ ലിങ്ക് ആക്സസ് ചെയ്ത് ഒരു അക്കൗണ്ട് സൃഷ്ടിച്ചോ നാഷണല്‍ ആക്സസ് പ്ലാറ്റ്ഫോം വഴി ലോഗിന്‍ ചെയ്‌തോ ഇരു ഹറമുകളിലും അവര്‍ക്ക് ഇഷ്ടപ്പെട്ട ഇഅ്തികാഫ് സ്ഥലം തെരഞ്ഞെടുത്തും നിബന്ധനകളും വ്യവസ്ഥകളും അംഗീകരിച്ചും ആവശ്യമായ വിവരങ്ങള്‍ പൂരിപ്പിച്ചും അപേക്ഷ സമര്‍പ്പിക്കണമെന്ന് ഹറംകാര്യ വകുപ്പ് വിശദീകരിച്ചു.
അപേക്ഷകള്‍ ശേഷിയുടെ അടിസ്ഥാനത്തില്‍ പരിശോധിക്കുമെന്നും അംഗീകരിക്കപ്പെടുന്നവര്‍ക്ക് എസ്.എം.എസ് സന്ദേശം ലഭിക്കുമെന്നും ഹറംകാര്യ വകുപ്പ് അറിയിച്ചു. ഇരു ഹറമുകളിലും ഇഅ്തികാഫിന് പ്രത്യേക സ്ഥലങ്ങള്‍ നീക്കിവെച്ചിട്ടുണ്ട്. ലഗേജ് ലോക്കറുകള്‍ അടക്കം വിശ്വാസികള്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടങ്ങളില്‍ ഒരുക്കും.



