Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, February 10
    Breaking:
    • കൊടും ലൈംഗിക കുറ്റവാളി എപ്സ്റ്റീൻ ഫയൽസിലെ ‘മോദി’: മാധ്യമങ്ങൾ ഇനിയും പറയാൻ മടിക്കുന്നത്
    • ഫലസ്തീൻ അനുകൂല നിലപാട്: ടഫ്‌റ്റ്‌സ് സർവകലാശാല വിദ്യാർത്ഥിനിക്കെതിരായ നാടുകടത്തൽ നടപടി കോടതി റദ്ദാക്കി
    • ഏവിയേഷന്‍, ഗതാഗത മേഖലാ സഹകരണത്തിന് സൗദി അറേബ്യയും സ്പെയിനും കരാറുകള്‍ ഒപ്പുവെച്ചു
    • വെസ്റ്റ് ബാങ്കിലെ ഇസ്രായിലിന്റെ തീരുമാനം ദ്വിരാഷ്ട്ര പരിഹാരത്തെ തകർക്കുമെന്ന് യു.എന്‍
    • ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: നടൻ ജയറാമിനെ ഇഡി ചോദ്യം ചെയ്യും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ഈജിപ്തിൽ ഹോട്ടൽ ജീവനക്കാരെ ആക്രമിച്ച ഇസ്രായിലികൾക്ക് അഞ്ചു വർഷം കഠിന് തടവ്

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌04/05/2025 Gulf Latest Saudi Arabia World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കയ്‌റോ: താബയിലെ ഹോട്ടലിൽ മൂന്നു ജീവനക്കാരെ ആക്രമിച്ച് പരിക്കേൽപിച്ചതിനും വസ്തുവകകൾ നശിപ്പിച്ചതിനും രണ്ടു ഇസ്രായിലികളെ സൗത്ത് സിനായ് ക്രിമിനൽ കോടതി അഞ്ചുവർഷം തഠിന തടവിന് ശിക്ഷിച്ചു.

    2024 ആഗസ്ത് 30-നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഹോട്ടൽ റിസർവേഷനിൽ എല്ലാ ഭക്ഷണപാനീയങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്ന് വാദിച്ച് രണ്ടു പ്രതികളും ഹോട്ടലിൽ തങ്ങൾക്കും കുടുംബത്തിനും മദ്യം ആവശ്യപ്പെടുകയും പണം നൽകാൻ വിസമ്മതിക്കുകയുമായിരുന്നു. എന്നാൽ, പ്രതികളുടെ വാദം ശരിയായിരുന്നില്ല. പാനീയങ്ങളുടെ വില ചോദിച്ചപ്പോൾ മരവടിയും കട്ടിയുള്ള അലൂമിനിയം കഷ്ണവും ഉപയോഗിച്ച് ഇരുവരും ഹോട്ടൽ ജീവനക്കാരെ ആക്രമിക്കുകയും മദ്യക്കുപ്പികൾ ഉപയോഗിച്ച് അടിക്കുകയുമായിരുന്നു. ആക്രമണത്തിൽ ജീവനക്കാർക്ക് ഗുരുതരമായി പരുക്കേൽക്കുകയുമുണ്ടായി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    തുടർന്ന് പോലീസ് രണ്ടു പ്രതികളെയും ഉടനെ അറസ്റ്റ് ചെയ്തു. അന്വേഷണത്തിൽ യാതൊരുവിധ പാനീയങ്ങളും ഇല്ലാതെയാണ് ഇവർ ഹോട്ടൽ ബുക്കിംഗ് നടത്തിയതെന്ന് വ്യക്തമായി. പരുക്കേറ്റവരെ താബ സെൻട്രൽ ആശുപത്രിയിലേക്ക് മാറ്റി. പരിശോധനയിൽ ഒരാളുടെ തലയോട്ടിക്ക് പൊട്ടലുണ്ടായതായും മറ്റൊരാൾക്ക് ശിരസ്സിനും പുരികത്തിനും കഴുത്തിനും പരുക്കേറ്റതായും കണ്ടെത്തി.

    കേസ് നുവൈബ അന്വേഷണ വകുപ്പുകൾക്ക് മുന്നിലെത്തിച്ചപ്പോൾ ആക്രമണം, പൗരന്മാരെ ഭയപ്പെടുത്തൽ, ഹോട്ടൽ ജീവനക്കാരെ ദ്രോഹിക്കൽ, ഹോട്ടലിലെ വസ്തുവകകൾക്ക് കേടുപാടുകൾ വരുത്തൽ, പണം നൽകാതെ സേവനങ്ങൾ നേടൽ, പരുക്കേറ്റവരിൽ ഒരാൾക്ക് അംഗവൈകല്യം വരുത്തൽ എന്നിവ അടക്കം നിരവധി കുറ്റങ്ങൾ പ്രതികൾക്കെതിരെ ചുമത്തി. അന്വേഷണം പൂർത്തിയാക്കി ബന്ധപ്പെട്ട വകുപ്പുകൾ കേസ് സൗത്ത് സിനായ് ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. ക്രിമിനൽ കോടതി വിധി പുറത്തുവന്നതോടെ ഇരകൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കാൻ കേസ് സിവിൽ കോടതിയിലേക്ക് റഫർ ചെയ്തിട്ടുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Against hotel employees Egypt Israel attack sentenced
    Latest News
    കൊടും ലൈംഗിക കുറ്റവാളി എപ്സ്റ്റീൻ ഫയൽസിലെ ‘മോദി’: മാധ്യമങ്ങൾ ഇനിയും പറയാൻ മടിക്കുന്നത്
    10/02/2026
    ഫലസ്തീൻ അനുകൂല നിലപാട്: ടഫ്‌റ്റ്‌സ് സർവകലാശാല വിദ്യാർത്ഥിനിക്കെതിരായ നാടുകടത്തൽ നടപടി കോടതി റദ്ദാക്കി
    10/02/2026
    ഏവിയേഷന്‍, ഗതാഗത മേഖലാ സഹകരണത്തിന് സൗദി അറേബ്യയും സ്പെയിനും കരാറുകള്‍ ഒപ്പുവെച്ചു
    10/02/2026
    വെസ്റ്റ് ബാങ്കിലെ ഇസ്രായിലിന്റെ തീരുമാനം ദ്വിരാഷ്ട്ര പരിഹാരത്തെ തകർക്കുമെന്ന് യു.എന്‍
    10/02/2026
    ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: നടൻ ജയറാമിനെ ഇഡി ചോദ്യം ചെയ്യും
    10/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version