മനാമ – സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിൽ വർധിച്ചു വരുന്ന ഓൺലൈൻ സ്റ്റോർ വ്യാജ അക്കൗണ്ടുകൾ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി ബഹ്റൈൻ മന്ത്രാലയം. അഴിമതി വിരുദ്ധ – സാമ്പത്തിക – ഇലക്ട്രോണിക് സുരക്ഷാ വിഭാഗമാണ് മുന്നറിയിപ്പ് നൽകിയത്.
ഐഫോൺ പുതിയതായി പുറത്തിറക്കിയ മോഡലുകളുടെ ഓഫറുകൾ എന്ന പേരിൽ വ്യക്തികത വിവരങ്ങളും, സാമ്പത്തിക വിവരങ്ങളും തട്ടിയെടുക്കാൻ ഇങ്ങനെയുള്ള ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ശ്രമിക്കുന്നുണ്ടെന്ന് ഇവർ വ്യക്തമാക്കി.
ഇത്തരം അക്കൗണ്ടുകൾ വ്യാജ ഓഫറുകൾ നൽകി ജനങ്ങളുടെ ശ്രദ്ധ ആകർഷിക്കുന്നു. ശേഷം പണവും, മറ്റു വിവരങ്ങളും തട്ടിയെടുക്കുകയാണ് പ്രധാന ലക്ഷ്യം.
അതിനാൽ തന്നെ ഇത്തരത്തിലുള്ള ഓഫറുകൾ കണ്ടാൽ സൂക്ഷിക്കണമെന്നും ഒരു കാരണവശാലും വിവരങ്ങൾ കൈമാറരുതെന്നും മന്ത്രാലയം നിർദ്ദേശിച്ചു. ഇത്തരം ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്ക് കർശനമായ നടപടിയെടുക്കുമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.