അബൂദാബി– നവംബർ 28, 29, 30 തീയതികളിൽ ജപ്പാനിൽ നടക്കുന്ന അന്തർദേശീയ കരാട്ടേ സെമിനാർ, ചാമ്പ്യൻഷിപ്, ഗ്രാൻഡ് ബ്ലാക്ക് ബെൽറ്റ് എക്സാമിനേഷൻ എന്നിവയിൽ പങ്കെടുക്കുന്നതിനായി വിന്നർ കരാട്ടേ ടീം അംഗങ്ങൾ നവംബർ 26ന് ജപ്പാനിലേക്ക് പുറപ്പെടുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
എം.എം. ഹക്കീം, അരുൺ കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള 15 അംഗ സംഘമാണ് ജപ്പാനിലേക്ക് പുറപ്പെടുന്നത്.
ജപ്പാനിലെ ഹൊക്കൈഡോ പ്രവിശ്യയിലെ ഒറ്റാരോ സിറ്റി ജിംനേഷ്യം ഹാളിലാണ് അന്തർ ദേശീയ കരാട്ടേ സെമിനാറും ചാമ്പ്യൻഷിപ്പും നടക്കുക. അതോടൊപ്പം ജപ്പാൻ ഷോട്ടോകാൻ കരാട്ടേ-ഡോ- കന്നിൻഞ്ചുക്കു ഓർഗനൈസേഷൻ ഹെഡ് ക്വാർട്ടേഴ്സിൽ ഗ്രാൻഡ് ബ്ലാക്ക് ബെൽറ്റ് എക്സാമിനും നടക്കും.
ഗോപകുമാർ, ജാഫർ പനക്കൽ, രോഹിത് ദീപു, നവർ സമീർ, അബൂബക്കർഅമ്പലത് വീട്ടിൽ, ആരതി ദീപു, ബിജിത് കുമാർ, സിംറ അയൂബ്, അവനിക അരുൺ, ബോബി ബിജിത്, ദീപു ദാമോദരൻ, റിൻസി തോമസ്, സുമയ്യ സമീർ എന്നിവരാണ് പതിനഞ്ചംഗ സംഘങ്ങൾ.
എം.എ. ഹക്കീം, അരുൺ കൃഷ്ണൻ, ഗോപകുമാർ, ജാഫർ, ബിജിത്ത്, അബക്കർ എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.



