Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, January 29
    Breaking:
    • എയ്ഡ്സ്, ക്ഷയം, മലേറിയ എന്നിവക്കെതിരായ പോരാട്ടത്തിന് സൗദി അറേബ്യ 3.9 കോടി ഡോളര്‍ സംഭാവന നല്‍കുന്നു
    • വയനാടന്‍ പ്രവാസി അസോസിയേഷന്‍ വിന്റര്‍ ഫെസ്റ്റ് സംഘടിപ്പിച്ചു
    • സ്വർണവിലയിൽ ‘മഹാവിസ്ഫോടനം’; പവന് ഒറ്റയടിക്ക് കൂടിയത് 8,640 രൂപ
    • സംസ്ഥാന ബജറ്റ്; ആശാവർക്കർമാർക്കും അങ്കണവാടി ജീവനക്കാർക്കും വേതന വർധനവ്
    • കിഴക്കന്‍ ജറൂസലേമിലെ യു.എന്‍ റിലീഫ് ഏജന്‍സി ആസ്ഥാനം ഇസ്രായില്‍ തകര്‍ത്തതിനെ അപലപിച്ച് പതിനൊന്ന് രാജ്യങ്ങള്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    കുടുബ സംഗമം സംഘടിപ്പിച്ച് ഇൻകാസ് പത്തനംതിട്ട

    സാദിഖ് ചെന്നാടൻBy സാദിഖ് ചെന്നാടൻ18/01/2026 Gulf Qatar 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദോഹ– വിദേശരാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് വോട്ടവകാശം ഉറപ്പാക്കണമെന്നും എസ്‌.ഐ.ആർ പട്ടികയിൽ പ്രവാസികളെ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ഖത്തർ ഇൻകാസ് പത്തനംതിട്ട ഡിസ്ട്രിക്റ്റ് കമ്മിറ്റി, യു.ഡി.എഫ്. കൺവീനറും ആറ്റിങ്ങൽ എം.പിയുമായ അഡ്വ. അടൂർ പ്രകാശിന് നിവേദനം നൽകി. ഖത്തറിൽ സംഘടിപ്പിച്ച സൗഹൃദ കുടുംബ സംഗമത്തിനിടെയാണ് നിവേദനം കൈമാറിയത്.

    ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്രവാസികൾ താമസിക്കുന്ന രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളെ ഔദ്യോഗിക വോട്ടിംഗ് കേന്ദ്രങ്ങളാക്കി വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. ഇതിലൂടെ പ്രവാസി ഇന്ത്യക്കാർക്കും രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയിൽ സജീവമായി പങ്കാളികളാകാൻ സാധിക്കുമെന്ന് കമ്മിറ്റി വ്യക്തമാക്കി. വിദേശത്ത് താമസിക്കുന്ന ഇന്ത്യൻ പൗരന്മാരെ എസ്‌.ഐ.ആർ പട്ടികയിൽ ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ കമ്മിറ്റി, ഫോം 6A സമർപ്പിക്കുന്നതിനുള്ള സമയപരിധി ലോകമെമ്പാടുമുള്ള പ്രവാസി ഇന്ത്യക്കാർക്കായി നീട്ടിക്കൊടുക്കണമെന്ന് പാർലമെന്റ് പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഈ വിഷയങ്ങൾ പാർലമെന്റിൽ ഉന്നയിക്കുമെന്നും ആവശ്യമായ നടപടികൾക്കായി ഇടപെടുമെന്നും അഡ്വ. അടൂർ പ്രകാശ് എം.പി. ഉറപ്പ് നൽകിയതായി കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. പ്രവാസി ഇന്ത്യക്കാരുടെ അവകാശങ്ങളും ജനാധിപത്യ പങ്കാളിത്തവും ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും യോഗത്തിൽ അറിയിച്ചു.

    45 വർഷത്തെ പ്രവാസജീവിതത്തിനു ശേഷം നാട്ടിലേക്കു മടങ്ങുന്ന ഖത്തർ ഇൻകാസ് പത്തനംതിട്ട ഡിസ്ട്രിക്റ്റ് കമ്മിറ്റി രക്ഷാധികാരി കുരുവിള ജോർജിനും കുടുംബത്തിനും ജില്ലാ കമ്മിറ്റിയുടെ മൊമെന്റോ അഡ്വ. അടൂർ പ്രകാശ് എം.പി. കൈമാറി. പ്രസിഡന്റ് റൊൺസി മത്തായി, ജനറൽ സെക്രട്ടറി അഡ്വ. ജിതിൻ ജോസ് മടപ്പള്ളിൽ, സെൻട്രൽ കമ്മിറ്റി ട്രഷറർ ജീസ് ജോസഫ്, അഡ്വൈസറി ബോർഡ് ചെയർമാൻ രെഞ്ചു സാംനൈനാൻ, ട്രഷറർ ജെറ്റി ജോർജ് എന്നിവർ പ്രസംഗിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Family reunion inkas qatar SIR
    Latest News
    എയ്ഡ്സ്, ക്ഷയം, മലേറിയ എന്നിവക്കെതിരായ പോരാട്ടത്തിന് സൗദി അറേബ്യ 3.9 കോടി ഡോളര്‍ സംഭാവന നല്‍കുന്നു
    29/01/2026
    വയനാടന്‍ പ്രവാസി അസോസിയേഷന്‍ വിന്റര്‍ ഫെസ്റ്റ് സംഘടിപ്പിച്ചു
    29/01/2026
    സ്വർണവിലയിൽ ‘മഹാവിസ്ഫോടനം’; പവന് ഒറ്റയടിക്ക് കൂടിയത് 8,640 രൂപ
    29/01/2026
    സംസ്ഥാന ബജറ്റ്; ആശാവർക്കർമാർക്കും അങ്കണവാടി ജീവനക്കാർക്കും വേതന വർധനവ്
    29/01/2026
    കിഴക്കന്‍ ജറൂസലേമിലെ യു.എന്‍ റിലീഫ് ഏജന്‍സി ആസ്ഥാനം ഇസ്രായില്‍ തകര്‍ത്തതിനെ അപലപിച്ച് പതിനൊന്ന് രാജ്യങ്ങള്‍
    29/01/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version