ജിദ്ദ – സെപ്റ്റംബര്‍ മാസത്തില്‍ സൗദിയില്‍ പണപ്പെരുപ്പം നേരിയ തോതില്‍ കുറഞ്ഞു. സെപ്റ്റംബറില്‍ 2.2 ശതമാനമായാണ് പണപ്പെരുപ്പം കുറഞ്ഞത്. ഓഗസ്റ്റില്‍ 2.3 ശതമാനമായിരുന്നു പണപ്പെരുപ്പം. പാര്‍പ്പിട വാടക കുറഞ്ഞതാണ് സെപ്റ്റംബര്‍ മാസത്തില്‍ പണപ്പെരുപ്പം കുറയാന്‍ ഇടയാക്കിയത്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മാസത്തില്‍ പാര്‍പ്പിട വാടക വര്‍ധന 7.4 ശതമാനമായിരുന്നു. ഇക്കഴിഞ്ഞ മാസം ഇത് 6.4 ശതമാനമായി കുറഞ്ഞു. ഭക്ഷ്യവസ്തു, പാനീയ വിഭാഗത്തില്‍ സെപ്റ്റംബറില്‍ വില സ്ഥിരത രേഖപ്പെടുത്തി. ഈ വിഭാഗത്തില്‍ പണപ്പെരുപ്പം 1.1 ശതമാനമായിരുന്നു. കഴിഞ്ഞ കൊല്ലം സെപ്റ്റംബര്‍ മാസത്തിലും ഈ വിഭാഗത്തില്‍ പണപ്പെരുപ്പം 1.1 ശതമാനമായിരുന്നെന്ന് ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോര്‍ട്ട് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group