റിയാദ്– ഇന്ത്യയിലെ അടിയന്തിരാവസ്ഥ ജനാധിപത്യത്തിന്റെ കറുത്ത അധ്യായമാണെങ്കിലും ഇന്ധിരാ ഗാന്ധി ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ഇടപെട്ടിട്ടില്ലെന്ന് മുന്‍ മന്ത്രി ഡോ.കെ ടി ജലീല്‍ എംഎല്‍എ. തെരഞ്ഞെടുപ്പില്‍ ബോധപൂര്‍വ്വം ഇടപെടല്‍ നടത്താനോ ഇലക്ഷന്‍ കമ്മീഷനെ വരുതിയിലാക്കാനോ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം ‘ഇന്ത്യ ഇന്നു പുലര്‍ന്നപ്പോള്‍’ എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച ടേബിള്‍ ടോകില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇന്ധിരാഗാന്ധി ഉള്‍പ്പെടെ കോണ്‍ഗ്രസിലെ മുന്‍നിര നേതാക്കള്‍ അടിയന്തിരാവസ്ഥക്ക് ശേഷം 1977ലെ തെരഞ്ഞെടുപ്പില്‍ കടപുഴകിയത് ജനാധിപത്യത്തിന്റെ മഹത്വമാണ്. ഇന്ധിരക്കെതിരെ വിധിപറയാന്‍ ശേഷിയുളള ജഡ്ജിമാരുണ്ടായിരുന്നു. ജൂഡീഷ്വറിയും ഇലക്ഷന്‍ കമ്മീഷനും സ്വതന്ത്രമായി പ്രവര്‍ത്തിച്ചു. എന്നാല്‍ ഏറെ അപകടകരമായ സാഹചര്യമാണ് ഇന്നത്തെ ഇന്ത്യയില്‍ നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിഭജനത്തിന് ശേഷമാണ് ഇന്ത്യ സ്വതന്ത്രയായത്. സാമൂഹിക, സാമ്പത്തിക രംഗങ്ങളില്‍ ഇതിന്റെ ആഘാതങ്ങള്‍ ദൃശ്യമാണ്. വിഭജനത്തിന്റെ മുറിവുകള്‍ മാറ്റാനാണ് ശ്രമിക്കേണ്ടത്. എന്നാല്‍ കൂടുതല്‍ വലിയ വൃണങ്ങള്‍ സൃഷ്ടിച്ച് അകല്‍ച്ചയുടെയും വിഭജനത്തിന്റെയും വിത്തുകള്‍ പാകാനാണ് ഭരണകൂടത്തിന്റെ ഒത്താശയോടെ സംഘടിത ശ്രമമെന്നും കെ ടി ജലീല്‍ പറഞ്ഞു.
മാനവികതയും മനുഷ്യത്വവുമാണ് ഹിന്ദു ധര്‍മ്മം വിഭാവന ചെയ്യുന്നതെന്ന് ചർച്ചയിൽ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഇതിനെ തിരസ്‌കരിക്കുന്ന ഹിന്ദുത്വ പ്രത്യയശാസ്ത്രം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതാണ് ഇന്ത്യന്‍ ജനത നേരിടുന്ന വെല്ലുവിളിയെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്ത പരിപാടി ജലീല്‍ ആലപ്പുഴ അധ്യക്ഷത വഹിച്ചു. നസ്‌റുദ്ദീന്‍ വി ജെ മോഡറേറ്ററായിരുന്നു. ഷിബു ഉസ്മാന്‍ വിഷയം അവതരിപ്പിച്ചു.
സാമുഹ്യ സാംസ്‌കാരിക സാഹിത്യ രാഷ്ട്രിയ രംഗത്തെ പ്രമുഖര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സബീന എം സാലി, കുമ്മിള്‍ സുധീര്‍, റഷീദ് കൊളത്തറ, ബാരിഷ് ചെമ്പകശേരി, എം സാലി, സലിം പളളിയില്‍, സുലൈമാന്‍ വിഴിഞ്ഞം, ഭരതന്‍ പ്രതീപ്, സിദ്ധീഖ് കോങ്ങാട് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഷംനാദ് കരുനാഗപ്പളളി ആമുഖ പ്രഭാഷണവും. ജയന്‍ കൊടുങ്ങല്ലൂര്‍ സ്വാഗതവും മുജീബ് ചങ്ങരംകുളം നന്ദിയും പറഞ്ഞു. പ്രോഗ്രാം കണ്‍വീനര്‍ നാദിര്‍ഷ റഹ്മാന്‍, സുലൈമാന്‍ ഊരകം, ഷമീര്‍ ബാബു, മിഷാല്‍, ഷമീര്‍ കുന്നുമേല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.