ദോഹ– മലയാളത്തിന്റെ അഭിമാനവും ഇന്ത്യയുടെ ചലച്ചിത്രമേഖലയിലെ പരമോന്നത ബഹുമതിയായ ദാദ സഹേബ് ഫാൽക്കേ പുരസ്കാര ജേതാവുമായ പദ്മഭൂഷൻ കേണൽ ലെഫ്.ഡോ:മോഹൻലാലിനെ ഖത്തറിലെ ഇന്ത്യൻ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയ ഫോറം ആദരിച്ചു.
ദോഹയിൽ നടന്ന “ഹൃദയപൂർവ്വം മോഹൻലാൽ”എന്ന പരിപാടിയിൽ ഇന്ത്യൻ മീഡിയ ഫോറം ഭാരവാഹികളും അംഗങ്ങളും ചേർന്ന് മോഹൻലാലിന് മൊമെന്റോ കൈമാറി. പരിപാടിയിൽ മെഗാഷോയുടെ സംഘാടകരായ ജോൺ തോമസ്, മിബു ജോസ്, മഞ്ജുമനോജ്, ഒ.കെ പരുമല(പ്രസിഡന്റ് ഇന്ത്യൻ മീഡിയ ഫോറം ) സാദിഖ് ചെന്നടാൻ (വൈസ് പ്രസിഡന്റ് )ആർ. ജെ രതീഷ്,(ട്രഷറർ) എക്സിക്യൂട്ടീവ് അംഗങ്ങളായ ആർ.ജെ നിസ്സ, അഹമ്മദ്കുട്ടി, അബ്ബാസ്, മുഷ്താഖ് എന്നിവർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



