അജ്മാൻ– അജ്മാനിൽ നടന്ന ഇൻകാസ് യു.എ.ഇയുടെ ഓണാഘോഷത്തിൽ ഇൻകാസ് ദുബൈ സ്റ്റേറ്റ് കമ്മിറ്റി ഓവറോൾ കിരീടം നേടി. ദുബൈയിൽ നടന്ന വിജയാഘോഷ പരിപാടി കെ.പി.സി.സി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് പ്രസിഡന്റ് റഫീഖ് മട്ടന്നൂർ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് ഫിറോസ് മുഹമ്മദലി കെ.പി.സി.സി പ്രസിഡന്റിൽ നിന്ന് അനുമോദനം ഏറ്റുവാങ്ങി.
യു.എ.ഇ ഇൻകാസ് ഓണാഘോഷ കമ്മിറ്റി ജനറൽ കൺവീനർ സി.എ. ബിജു, രക്ഷാധികാരി ബാലൻ പവിത്രൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഷൈജു അമ്മാനപാറ സ്വാഗതം പറഞ്ഞു. ഇൻകാസ് ഗ്ലോബൽ കമ്മിറ്റികോ ഓഡിനേറ്റർ മഹാദേവൻ വാഴശ്ശേരി, ഗ്ലോബൽ ലീഡർ എൻ.പി. രാമചന്ദ്രൻ, എസ്.എം ജാബിർ, ഷാജി പാരേത്, ബി.എ. നാസർ, ബാലകൃഷ്ണൻ അലിപ്ര, പ്രജീഷ് ബാലുശ്ശേരി, അസിം ആലുവ, ഇഖ്ബാൽ ചെക്കിയാട്, ഷംഷീർ നാദാപുരം, പ്രജീഷ് വിളയിൽ, ജിൻസി മാത്യു,ആരിഷ് അബൂബക്കർ, ജില്ല പ്രസിഡന്റുമാരായ നൗഫൽ സൂപ്പി, ജിസ് ജോർജ്, പി.ടി രാജീവൻ, സുധീപ് പയ്യന്നൂർ, നൗഷാദ് ഒഴൂർ എന്നിവർ ആശംസകൾ നേർന്നു. ദിലീപ് കുമാർ നന്ദി പറഞ്ഞു.