മനാമ– മനുഷ്യക്കടത്ത് നടത്തിയ മൂന്ന് പേർ ബഹ്‌റൈനിൽ അറസ്റ്റിൽ. മൂന്ന് സ്ത്രീകളെ അധാർമിക പ്രവർത്തനങ്ങൾക്ക് നിർബന്ധിച്ച കേസിലാണ് അറസ്റ്റ്. മൂന്ന് സ്ത്രീകളും പ്രതികളും ഏഷ്യൻ പൗരന്മാരാണെന്ന് ബഹ്‌റൈൻ പോലീസ് പറഞ്ഞു.
ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസിലെ ആന്റി-ഹ്യൂമൻ ട്രാഫിക്കിംഗ് ആൻഡ് പബ്ലിക് മോറാലിറ്റി പ്രൊട്ടക്ഷൻ ഡയറക്ടറേറ്റാണ് അറസ്റ്റ് റിപ്പോർട്ട് ചെയ്തത്. ഒരു സൂചനയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
ഇത്തരത്തിലുള്ള സംഭവങ്ങൾ 555 എന്ന നമ്പറിലോ [email protected] എന്ന ഇമെയിൽ വിലാസത്തിലോ 999 എന്ന നമ്പറിൽ ഓപ്പറേഷൻസ് റൂമിലോ വിളിച്ചു റിപ്പോർട്ട് ചെയ്യാവുന്നതാണ്. റിപ്പോർട്ടുകൾ രഹസ്യമായി പരിഗണിക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group