ദോഹ – ദോഹയിലെ യോഗസ്ഥലത്ത് ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായില്‍ സൈന്യം നടത്തിയ വധശ്രമം പരാജയപ്പെട്ടതിന്റെ കാരണം ഇസ്രായിലി മാധ്യമങ്ങള്‍ വെളിപ്പെടുത്തി. അസര്‍ നമസ്‌കാരം നിര്‍വഹിക്കാന്‍ ഹമാസ് നേതാക്കള്‍ പ്രധാന ചര്‍ച്ചാ മുറി വിട്ടുപോയതിനാലാണ് ദോഹയിലെ ഇസ്രായിലി വധശ്രമം പരാജയപ്പെട്ടത്. നമസ്‌കാരം നിര്‍വഹിക്കാന്‍ പോകുന്നതിനു മുമ്പ് അവര്‍ തങ്ങളുടെ ഫോണുകള്‍ ചര്‍ച്ചാ മുറിയില്‍ ഉപേക്ഷിച്ചു. ഇത് ഹമാസ് നേതാക്കള്‍ ഇപ്പോഴും മുറിക്കുള്ളിലാണെന്ന തെറ്റായ വിവരങ്ങള്‍ മൊസാദിനും ഷിന്‍ ബെറ്റിനും നല്‍കിയതായും ഇസ്രായിലി മാധ്യമങ്ങള്‍ വിശദീകരിച്ചു.
സെപ്റ്റംബർ 9 നായിരുന്നു ഹമാസിന്റെ മുതിർന്ന നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായില്‍ ഖത്തറിൽ സ്ഫോടനം നടത്തിയത്. ഇതാദ്യമായാണ് ഇസ്രായില്‍ ഒരു ഗൾഫ് രാജ്യത്ത് നേരിട്ട് ആക്രമണം നടത്തുന്നത്.