ഷാർജ– കണ്ണൂർ സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് ഷാർജയിൽ നിര്യാതനായി. കണ്ണൂർ മാളൂട്ട്, കണ്ണാടിപറമ്പ് സ്വദേശി അജ്സൽ (28) ആണ് മരണപ്പെട്ടത്. രണ്ട് മാസങ്ങൾക്ക് മുമ്പ് വിസിറ്റിങ് വിസയിൽ അജ്‌സൽ ഷാർജയിൽ എത്തിയത്. രാവിലെ ഭക്ഷണം കഴിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവാവിനെ ഉടൻതന്നെ ഷാർജയിലെ അൽ ഖാസ്മി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് രാത്രി എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലെത്തിക്കും. ഖബറടക്കം നാളെ.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group