ദുബൈ– മലപ്പുറം കൊടിഞ്ഞി സ്വദേശി ദുബൈയിൽ നിര്യാതനായി. കൊടിഞ്ഞി സെൻട്രൽ ബസാർ പനക്കൽ മുഹമ്മദിന്‍റെ മകൻ റിയാസ് (46) ആണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്.
ഒക്ടോബർ 27ന് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിച്ച് കൊടിഞ്ഞി പഴയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
ഏറെക്കാലം ദുബൈ ഗോൾഡ് സൂഖിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം എട്ട് വർഷം മുമ്പാണ് നാട്ടിൽപോയി വന്നത്. മാതാവ്: ഖദീജ. ഭാര്യ: ജമീല.
മക്കൾ: മുഹമ്മദ് സിനാൻ(അബൂദബി), അബ്ദുറഹ്മാൻ, മുസമ്മിൽ, ഫാത്തിമ ശദ.
സഹോദരങ്ങൾ: ഹമീദ് (ദുബൈ),ഇസ്മായിൽ (ഷാർജ), സുലൈഖ, റംല, മൈമൂന, പരേതരായ പി ഹസ്സൻ കുട്ടി, സഫിയ.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



