റാസൽഖൈമ– മലപ്പുറം തിരൂർ പുറത്തൂർ മുട്ടനൂർ സ്വദേശി ചെറിയാക്ക വളപ്പിൽ മുഹമ്മദ് മുസ്തഫ (31) ഹൃദയാഘാതത്തെ തുടർന്ന് റാസൽഖൈമയിൽ മരണപ്പെട്ടു. പരേതനായ ചെറിയാക്ക വളപ്പിൽ മജീദിന്‍റെ മകനാണ്. വ്യാഴാഴ്ച പുലർച്ചെ താമസസ്ഥലത്ത് ഉറക്കത്തിനിടെ നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ റാക് സെയ്ഫ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ദുബൈ കേന്ദ്രമായുള്ള അൽ ഗുർഗ് കമ്പനിയിൽ മർച്ചന്റെയ്സറായി ജോലി ചെയ്തു വരികയായിരുന്നു.
ഷഹനയാണ് ഭാര്യ. നാലു മാസം പ്രായമായ ആൺ കുട്ടിയുണ്ട്.
മാതാവ്: സക്കീന. സഹോദരങ്ങൾ: മുക്താർ (ദുബൈ), മുഫീദ. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



